ചെന്നൈ: മാസങ്ങള്‍ നീണ്ട അനിശ്ചിതങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം അണ്ണാ ഡിഎംകെയിലെ രണ്ടു പക്ഷങ്ങളും ലയിക്കാന്‍ തീരുമാനിച്ചു. എടപ്പാടി കെ. പളനിസ്വാമി പക്ഷവും പനീര്‍സെല്‍വം പക്ഷവും ഉടന്‍ ലയിക്കുമെന്ന് ഇരുനേതാക്കളും പ്രത്യേകം അറിയിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ചൊവ്വാഴ്ച്ച ആരംഭിക്കുന്ന പര്യടനത്തിനു മുമ്പ് തീരുമാനമെടുക്കാന്‍ ഇരുപക്ഷത്തിനും മേല്‍ കടുത്ത സമ്മര്‍ദമുണ്ടായിരുന്നു. അതു കൊണ്ട് തിങ്കളാഴ്ച്ച ലയന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
ലയന സമ്മേളനം മുന്‍ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മദിനത്തിന്‍ നടക്കുമെന്നാണ് ലഭിക്കുന്ന വിവരം.ലയനത്തിനു ശേഷമുള്ള പദവികള്‍ സംബന്ധിച്ച് ഇരുപക്ഷങ്ങളും തമ്മില്‍ തര്‍ക്കം തുടരുകയാണ്. പനീര്‍സെല്‍വത്തിനു പ്രധാന വകുപ്പും ഉപമുഖ്യമന്ത്രി പദവും ഒപ്പമുള്ള രണ്ടു പേര്‍ക്കു മന്ത്രി സ്ഥാനവുമാണ് എടപ്പാടിയുടെ വാഗ്ദാനം. പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി ചെയര്‍മാന്‍ പദവിയും നല്‍കും. പക്ഷേ മറ്റു പദവികള്‍ സംബന്ധിച്ച് തീരുമാനം വേണമെന്നാണ് പനീര്‍സെല്‍വം പക്ഷത്തെ പലരുടെയും അഭിപ്രായം.
Post Your Comments