Onamculture

തിരുവോണ ദിനത്തില്‍ പുതുവസ്ത്രം ധരിക്കുന്നത് എന്തിന്

ഓണം എന്ന് കേള്‍ക്കുമ്പോള്‍ കുട്ടികളുടെ മനസില്‍ ആദ്യം ഓടിയെത്തുന്നത് ഓണക്കോടിയായിരിക്കും. തിരുവോണത്തിന് ഒരാഴ്ച മുമ്പ് തന്നെ എല്ലാവരും ഓണക്കോടി വാങ്ങി കഴിഞ്ഞിട്ടുണ്ടാവും. പണ്ട് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഓണക്കോടി സമ്മാനിക്കും. കുട്ടികള്‍ക്ക് കസവുമുണ്ടാണ് ഓണക്കോടിയായി സമ്മാനിക്കുന്നത്. എന്നാല്‍ ഇന്ന് കസവുമുണ്ടിന് പകരം പല തരത്തിലുള്ള വസ്ത്രങ്ങളും ഓണക്കോടിയായി നല്‍കാറുണ്ട്.

തിരുവോണ ദിവസം പുതുവസ്ത്രം ധരിച്ച് ഓണം ആഘോഷിയ്ക്കുന്നത് മലയാളികളുടെ പതിവാണ്. എന്നാല്‍ എന്തിനാണ് ഓണത്തിന് നമ്മള്‍ ഓണക്കോടി ധരിയ്ക്കുന്നത് എന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല. തിരുവോണ നാളില്‍ മഹാബലി തമ്പുരാന്‍ പ്രജകളെ കാണാന്‍ എത്തുമെന്നാണ് വിശ്വാസം. മഹാബലി തമ്പുരാനെ വരവേല്‍ക്കാന്‍ തന്നെയാണ് നമ്മള്‍ ഓണക്കോടി ധരിയ്ക്കുന്നത്.

ഓണത്തോടനുബന്ധിച്ച്‌ പുതുവസ്ത്രങ്ങള്‍ (കോടിവസ്ത്രം) വാങ്ങി നല്‍കുന്നത് ഇപ്പോള്‍ സാധാരണമാണ്. ഓണത്തിന് പൂക്കളമൊരുക്കുന്നത് പോലെ തന്നെ ഓണക്കോടി നല്‍കുന്നതും ഒരു ചടങ്ങായി കണക്കാക്കി പോരുന്നു.

shortlink

Post Your Comments


Back to top button