തിരുവനന്തപുരം: എംഎല്‍എമാര്‍ക്കു വീടു നിര്‍മ്മിക്കുന്നതിനും വാഹനം വാങ്ങുന്നതിനുമുള്ള അഡ്വാന്‍സ് തുക ഇരട്ടിയാക്കി. വാഹനം വാങ്ങാന്‍ പത്ത് ലക്ഷം രൂപയും വീടുവയ്ക്കാന്‍ പലിശ ഇല്ലാത്ത 20 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. അഡീഷണൽ പി എ മാർക്ക് 7,500 രൂപയുടെ വേതന വര്‍ദ്ധനവും നൽകിയിട്ടുണ്ട്.
നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെതാണ് തീരുമാനം. നിലവിൽ എം എൽ എ മാർക്ക് വീട് വെക്കുന്നതിനു 10 ലക്ഷവും വാഹനം വാങ്ങാൻ 5 ലക്ഷവും ആണ് അനുവദിച്ചിരുന്നത്. എംഎല്‍എമാരുടെ അഡിഷണല്‍ പിഎ പ്രതിമാസ അലവന്‍സ് 12,500 രൂപയില്‍ നിന്ന് 20,000 രൂപയായി വര്‍ധിപ്പിച്ചു. രണ്ട് അഡിഷണല്‍ പിഎമാരെ വീതം ഓരോ എംഎല്‍എയ്ക്കും നിയമിക്കാം.
Post Your Comments