ലണ്ടന്‍: ലണ്ടനിലെ കുട്ടിബുദ്ധിമാന്മാരില് ഒരു ഇന്ത്യക്കാരനും. ബ്രിട്ടീഷ് ചാനലായ, ചാനല്‍4 നടത്തുന്ന ‘ചല്ഡി ജീനിയസ്’ എന്ന റിയാലിറ്റി ഷോയുടെ ആദ്യ റൗണ്ടിലാണ് ഇന്ത്യന്‍ വംശജനായ രാഹുല്‍ മികച്ച വിജയം നേടിയത്. ചോദിച്ച 14 ചോദ്യങ്ങള്‍ക്കും കൃത്യമായി മറുപടി നല്‍കിയാണ് രാഹുല്‍ 162 എന്ന ഐ.ക്യൂ ലെവല്‍ കൈവരിച്ചത്.
ലോകത്തിലെ തന്നെ ഏറ്റവും വലുതും പുരാതനവുമായ ഐ. ക്യൂ സൊസൈറ്റിയായ മെന്‍സാ ക്ലബ്ബിനെ പ്രതിനിധീകരിച്ചാണ് രാഹുല്‍ മത്സരത്തില്‍ പങ്കെടുത്തത്. എട്ടിനും പന്ത്രണ്ടിനും മധ്യേ പ്രായമുള്ള 20 കുട്ടികളാണ് മത്സരത്തിന്റെ ഈ സീസണില്‍ പങ്കെടുക്കുന്നത്. ആല്‍ബര്‍ട്ട് ഐന്സ്റ്റിന്, സ്റ്റീഫന്‍ ഹോക്കിംഗ് എന്നിവരുടേതിനേക്കാള്‍ രാഹുലിന് ഐ ക്യൂ ലെവൽ കൂടുതലാണെന്നാണ് വിലയിരുത്തൽ. സ്പെല്ലിംഗ്, ഉച്ചാരണം തുടങ്ങിയവയില്‍ മികച്ച വിജയം നേടിയ രാഹുലിന് ഓര്മ പരീക്ഷയിലെ 15 ചോദ്യത്തില്‍ 14 എണ്ണത്തിന് മറുപടി നല്കിയപ്പോഴേക്കും സമയം അവസാനിച്ചിരുന്നു. രാഹുലിന്റെ അച്ഛനായ മിനേഷ് ഐടി വിദഗ്ധനാണ്. കോമള്‍ ആണ് അമ്മ.
Post Your Comments