KeralaLatest NewsNews

കൂട്ടുകാരികൾക്കൊപ്പം ഇരിക്കാൻ കഴിയാത്തതിൽ പരിഭവിച്ച് പെൺകുട്ടി ബസിൽ നിന്നും ഇറങ്ങിയോടി

തൊടുപുഴ : ബസില്‍ കൂട്ടുകാരികള്‍ക്കൊപ്പം ഒരുമിച്ചിരിക്കാന്‍ കഴിയാതെ വന്നതില്‍ പരിഭവിച്ച് പെൺകുട്ടി ബസിൽ നിന്നും ഇറങ്ങിയോടി. നഗരത്തിലെ വാഹന കമ്പനിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വന്ന നാലു പെണ്‍കുട്ടികളില്‍ ഒരാളാണ് ബസില്‍നിന്ന് ഇറങ്ങിയോടിയത്. ഇത് കണ്ട് കൂട്ടുകാരികളും യാത്രക്കാരും പരിഭ്രാന്തിയിലായി.

കണ്ടക്ടറും ഡ്രൈവറും യാത്രക്കാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചിരുന്നു. പിന്നീട് പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇറങ്ങിയോടിയ സ്റ്റോപ്പിന് അടുത്തുള്ള വളവില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.
വനിതാ പോലീസ് ഉള്‍പ്പടെയുള്ള സംഘം സ്ഥലത്തെത്തി പെണ്‍കുട്ടിയെ ബസില്‍ കയറ്റി വിട്ടതോടെയാണ് കൂട്ടുകാരികള്‍ക്ക് ആശ്വാസമായത്. കൂട്ടുകാരികള്‍ക്ക് ഒപ്പമിരിക്കാന്‍ പറ്റാത്തതില്‍ പരിഭവിച്ചാണ് പെണ്‍കുട്ടി ഇറങ്ങി ഓടിയതെന്നാണു വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button