Latest NewsNewsGulf

12 മിനിറ്റില്‍ സേവനവുമായി ദുബായ് പോലീസ്; സഹായം അഭ്യര്‍ത്ഥിച്ചു വന്നത് 8 ലക്ഷത്തിലേറെ കോളുകൾ

ദുബായ്: പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിൽ ദുബായ് പോലീസ് എന്നും മുന്നിലാണ്. ഏതു തരത്തിലുളള ആവശ്യത്തിനും ദുബായ് പോലീസ് സേവനം നൽകാൻ സന്നദ്ധരാണ്. അപകടങ്ങളും മറ്റു അനിഷ്ട സംഭവങ്ങളും നേരിടാന്‍ ദുബയ് പോലീസിന് 12 മിനിറ്റ് കൊണ്ട് സാധിക്കുമെന്നാണ് ദുബായ് പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറി വ്യക്തമാക്കുന്നത്. ഇത്തരം കേസുകളില്‍ 90 ശതമാനവും ശരാശരി 12 മിനിറ്റ് കൊണ്ട് സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഈ വര്‍ഷം ആദ്യ പകുതിയില്‍ പോലീസിന്റെ അടിയന്തിര നമ്പറിലേക്ക് സഹായം അഭ്യര്‍ത്ഥിച്ച്‌ 8 ലക്ഷം പേര്‍ ഫോണ്‍ വിളിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 6.6 ലക്ഷം പേരാണ് ഈ നമ്പറിൽ വിളിച്ചത്. സ്മാര്‍ട്ട് ആക്സിഡന്റ് റിപ്പോര്‍ട്ട് സര്‍വ്വീസ് വഴി ചെറിയ അപകടത്തില്‍ പെടുന്ന വാഹനങ്ങളുടെ പടം എടുത്ത് അയച്ച്‌ പോലീസ് സംഭവ സ്ഥലത്ത് എത്താതെ തന്നെ അപകടത്തിന് കാരണക്കാരായ ഡ്രൈവര്‍മാരെ കണ്ടെത്താന്‍ സാധിക്കുന്നതും കാര്യങ്ങൾ എളുപ്പത്തിലാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button