ന്യൂഡൽഹി : അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിക്ക് വിഷവാതകം ശ്വസിച്ച് ദാരുണാന്ത്യം. ഡൽഹിയില്‍ ഞായറാഴ്ച ഉച്ചക്ക് 12.30 ന് ലോക് നായിക് ജയപ്രകാശ് നാരായണൻ ആശുപത്രിയിലെ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് റിഷി പാൽ എന്നയാളാണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിഷാൻ, കിരൺ പാൽ, സുമിത് എന്നിവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമാനമായ അപകടത്തിൽ ഒരു മാസത്തിനിടെ 10 പേരാണ് ഡൽഹിയിൽ മരിച്ചത്.
Post Your Comments