KeralaLatest NewsIndiaNews

ബിജെപി നേതാവിനെതിരെ മഷി പ്രയോഗം

റായ്പൂര്‍: ഇരുന്നോറോളം പശുക്കളെ ഭക്ഷണവും മരുന്നും കൊടുക്കാതെ കൊലപ്പെടുത്തിയ കേസില്‍ ഛത്തീസ്ഗഡില്‍ അറസ്റ്റിലായ ബിജെപി നേതാവിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കറുത്ത മഷി എറിഞ്ഞു. ദുര്‍ഗ് ജില്ലയിലെ റാജ്പുരിലെ ബിജെപി നേതാവ് ഹരീഷ് വര്‍മയ്ക്കു നേരെയാണ് ഇത്തരത്തിലൊരു പ്രയോഗമുണ്ടായത്. കോടതിയില്‍ ഹാജരാക്കാനായി ശനിയാഴ്ച ഹരീഷിനെ കൊണ്ടുവരുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി മഷി പ്രയോഗം നടത്തുകയായിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരമാണ് കന്നുകാലി സംരക്ഷണ നിയമപ്രകാരം ഹരീഷ് ശര്‍മയെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഭക്ഷണവും മരുന്നും ലഭിക്കാതെ 200 പശുക്കളാണ് ചത്തുവീണത്. എന്നാല്‍
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 30 പശുക്കള്‍ മാത്രമാണ് ചത്തിരിക്കുന്നത്. ഇവയില്‍ ഭൂരിഭാഗത്തേയും പശു സംരക്ഷണ കേന്ദ്രത്തിനു സമീപം കുഴിച്ചുമൂടിയതായി ഗ്രാമീണര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button