Latest NewsNewsGulf

അറബിയില്‍ സംസാരിക്കാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പുമായി വിദ്യാര്‍ഥികള്‍

ദോഹ: പ്രവാസികളെ ഏറെ കുഴയ്ക്കുന്ന കാര്യമാണ് അറബിയില്‍ സംസാരിക്കുകയെന്നത്. അറബി ഭാഷ അറിയാവുന്ന പ്രവാസികള്‍ക്ക് പോലും പ്രാദേശിക സംസാരഭാഷ പ്രശ്‌നം സൃഷ്ടിക്കുന്നു. വ്യത്യസ്ത അറബ് രാജ്യങ്ങളില്‍ ഓരോ ശൈലിയിലാണ് അറബി സംസാരിക്കുന്നത്. ഈ പ്രശ്‌നത്തിനു പരിഹരമായി രംഗത്തു എത്തിയത് ഖത്തറിലെ ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി അറബിക് വിഭാഗമാണ്. ഖത്തരി ഫെയ്‌സ്ബുക്ക് (Qatari Phrasebook)

അനുദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന 1500 അറബി വാക്കുകളും പ്രയോഗങ്ങളുമാണ് അതിന്റെ ഖത്തരി ഡയലെക്ട് സഹിതം ഇതില്‍ നല്‍കിയിരിക്കുന്നത്. ഇവ വായിക്കാന്‍ മാത്രമല്ല, പ്രാദേശിക രീതിയുള്ള ഉച്ചാരണം കേള്‍ക്കാനും ഇതില്‍ സംവിധാനമുണ്ട്.

ഉപയോഗിക്കുന്നവരുടെ സൗകര്യത്തിനായി ട്രാവെല്‍, ഷോപ്പിംഗ്, ഫുഡ് & ഡ്രിങ്ക്, എമര്‍ജെന്‍സി, വെതര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് വാക്കുകള്‍ നല്‍കിയിരിക്കുന്നത്. ഇത് ഓഫ്‌ലൈനിലും പ്രവര്‍ത്തിക്കുമെന്നതിനാല്‍ ഇന്റര്‍നെറ്റ് ഇല്ലാത്തസമയത്തും ഉപയോഗിക്കാം.

നമുക്ക് ആവശ്യമുള്ളതെന്ന് തോന്നുന്ന പ്രധാന വാക്കുകളും പ്രയോഗങ്ങളും പ്രത്യേകം അടയാളപ്പെടുത്തി പെട്ടെന്ന് ലഭ്യമാക്കാനുള്ള സംവിധാനവും ഇതിലുണ്ട്. ആവശ്യമുള്ള വാക്കുകള്‍ തെരഞ്ഞെടുക്കാനുള്ള സേര്‍ച്ച് ഓപ്ഷനും ആപ്പില്‍ ലഭ്യമാണ്. യൂണിവേഴ്‌സിറ്റിയിലെ അറബി ഇന്‍സ്ട്രക്ടര്‍ ഹാനി ഫസയാണ് ആപ്പിന്റെ ശില്‍പി.

 

shortlink

Post Your Comments


Back to top button