ലക്നൗ : ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി. 60 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മീററ്റിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം നടക്കുകയാണ്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
അപകടം അട്ടിമറിയാണെന്ന് സംശയമുയര്‍ന്നതിനെ തുടര്‍ന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് സംഭവസ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഞ്ച് ട്രെയിന്‍ അപകടങ്ങളാണ് ഉത്തര്‍പ്രദേശിലുണ്ടായത്. ഇതില്‍ രണ്ടെണ്ണം അട്ടിമറിയാണെന്നു സംശയമുണ്ട്.
Post Your Comments