അനന്തഭദ്രം എന്ന സിനിമയില്‍ കലാഭവന്‍ മണിയുടെ സഹോദരി ഭാമയായി വേഷമിട്ട നടി റിയാ സെന്‍ വിവാഹിതയായി. സുഹൃത്ത് ശിവം തിവാരിയാണ് വരന്‍.
അനന്തഭദ്രംത്തിലെ ഭാമയെന്ന വേഷം റിയാ സെന്നിനെ മലയാളികളുടെ പ്രിയങ്കരിയാക്കി.വിഷ്കന്യ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയ മേഖലയില്‍ എത്തിയ റിയ സെന്‍ ഭാരതിരാജയുടെ താജ്മഹലിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. സുചിത്ര സെന്നിന്റെ കൊച്ചുമകളും മൂണ്‍ മൂണ്‍ സെന്നിന്റെ ഇളയമകളുമാണ് റിയ. സഹോദരി റൈമയും നടിയാണ്.
Post Your Comments