മലപ്പുറം: പി.വി അന്‍വറിന്റെ പാര്‍ക്കിന്റെ അനുമതി ഉടന്‍ റദ്ദാക്കാനാവില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി. പാര്‍ക്കിന് എല്ലാ അനുമതിയും ഉണ്ട്. ഉടമയ്ക്ക് നോട്ടീസ് നല്‍കി വിശദീകരണം തേടണം.
കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതി ഇന്ന് ചേരാനിരിക്കെയാണ് പ്രതികരണം.അനുമതി ഉടന്‍ റദ്ദാക്കുന്നത് പരിഗണിക്കുന്നതിനാണ് ഭരണസമിതി യോഗം.
സെക്രട്ടറി നേരത്തെ തീരുമാനം എടുത്തത് ശരിയായില്ലെന്ന്‍ എംഎല്‍എ പറഞ്ഞു.എന്നാല്‍ സെക്രട്ടറിയെ തള്ളി സിപിഐഎം രംഗത്തെത്തി. പഞ്ചായത്ത് ഭരണ സമിതിയാണ് തീരുമാനം എടുക്കേണ്ടതെന്ന് എം.എല്‍.എ വ്യക്തമാക്കി.
Post Your Comments