മലപ്പുറം : പി.വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിന് പിന്തുണയുമായി കോണ്‍ഗ്രസ്. എം.എല്‍.എയ്ക്ക് വിശദീകരണം നല്‍കാനും രേഖകള്‍ ഹാജരാക്കാനും സമയം നല്‍കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ അറിയിച്ചു. കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി അംഗങ്ങള്‍ നിലപാട് അറിയിച്ചത്. അന്‍വറിനെതിരെ യൂത്ത് കോണ്‍ഗ്രസ് സമരം നടത്തുമ്പോഴാണ് കോണ്‍ഗ്രസ് അംഗങ്ങൾ മലക്കം മറിഞ്ഞിരിക്കുന്നത്.
പരിസ്ഥിതിലോല മേഖലയില്‍ ചട്ടങ്ങള്‍ ലംഘിച്ച് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് എം എല്‍ എയ്‌ക്കെതിരെ ഉയര്‍ന്നിട്ടുള്ളത്. പാര്‍ക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് രണ്ട് മലകളാണ് ഇടിച്ചു നിരത്തിയിട്ടുള്ളതെന്നും ഇതിന് ജിയോളജി വകുപ്പില്‍നിന്ന് അനുമതിയും ലഭിച്ചിരുന്നില്ലെന്നുമാണ് ആരോപണം. എന്നാൽ തനിക്കെതിരായ ആരോപണത്തിന് മുരുകേശ് നരേന്ദ്രന്‍ എന്ന വ്യക്തിയാണെന്നും ഇയാള്‍ക്കുളള വ്യക്തിവിരോധമാണ് ഇതിന് പിന്നിലെന്നും പി.വി അൻവർ പറഞ്ഞു.
Post Your Comments