തിരുവനന്തപുരം: നഴ്‌സുമാര്‍ക്ക് സുവര്‍ണ്ണാവസരം ഒരുക്കി കേരള സര്‍ക്കാര്‍. ഇക്കൊല്ലം സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി 4000ത്തോളം നഴ്‌സുമാര്‍ക്കാണ് അവസരം ഒരുങ്ങുന്നത്. ഇതോടെ സ്വകാര്യ ആശുപത്രികളില്‍ സമരം ചെയ്ത് പമടുത്ത നഴ്‌സുമാര്‍ക്ക് വന്‍ അവസരം ആണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ തുടക്കം കുറിച്ച ആര്‍ദ്രം പദ്ധതിയുടെ ഭാഗമായാണ് ഇത്രയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ച ആര്‍ദ്രം പദ്ധതിയിലൂടെ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുകയും, പുതുതായി മൂന്ന് മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ കൂടി വരുകയും ചെയ്യുന്നതോടെയാണിത്. റിട്ടയര്‍മെന്റ്, പ്രൊമോഷന്‍ എന്നിവയിലൂടെയെത്തുന്ന എഴുനൂറോളം പേര്‍ വേറെയുമുണ്ട്.
1. ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറേറ്റിലേക്കുള്ള കഴിഞ്ഞ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്ന് 1900 നഴ്‌സുമാര്‍ക്കാണ് നിയമനം ലഭിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നാനൂറിലേറെ പേര്‍ക്ക് നിയമനം കിട്ടി.
2. ആര്‍ദ്രത്തിന്റെ ആദ്യഘട്ടത്തിലേക്ക് സര്‍ക്കാര്‍ സൃഷ്ടിച്ച നഴ്‌സുമാരുടെ 340 ഒഴിവുകള്‍ നികത്തി.
3. പുതിയ പി.എസ്.സി റാങ്ക്‌ലിസ്റ്റ് ആകുന്നതോടെ കൂടുതല്‍ പേര്‍ക്ക് ആര്‍ദ്രം വഴി ജോലിയിലെത്താം. ഇതിന്റെ ഷോര്‍ട്ട് ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കും.
4. ഡി.എം.ഇ നഴ്‌സ് റാങ്ക് ലിസ്റ്റില്‍ നിന്ന് 1951 പേര്‍ കൂടിയെത്തി. ഈ ലിസ്റ്റിന് അടുത്ത കൊല്ലം ജൂണ്‍വരെ കാലാവധിയുണ്ട്.
5. ഡി.എം.ഇ നഴ്‌സ് തസ്തികയില്‍ നിയമനത്തിന് പുതിയ വിജ്ഞാപനമായി.
പ്രതീക്ഷകള്‍ പകര്‍ന്ന് ആര്‍ദ്രം
ആശുപത്രികള്‍ രോഗീസൗഹൃദവും കുടുംബാരോഗ്യ കേന്ദ്രങ്ങളുമാവുന്നതോടെ നഴ്‌സുമാര്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭിക്കും. ഒരു കുടുംബാരോഗ്യ
കേന്ദ്രത്തില്‍ അഞ്ച് നഴ്‌സുമാര്‍ വേണം. ആര്‍ദ്രത്തില്‍ അടുത്ത 3 കൊല്ലത്തിനിടെ ഉണ്ടാവുന്ന 5230 ഒഴിവുകളിലെറെയും നഴ്‌സുമാരുടേത്.
നാല് രോഗിക്ക് ഒരു നഴ്‌സ്
ആരോഗ്യരക്ഷ രോഗിയുടെ അവകാശമാക്കാന്‍ നാല് രോഗിക്ക് ഒരു നഴ്‌സെന്ന അനുപാതമാണ് നഴ്‌സിങ് കൗണ്‍സില്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍, ഒരു നഴ്‌സ് ഇപ്പോള്‍ എത്ര രോഗികളെ പരിചരിക്കേണ്ടി വരുന്നുവെന്നതിന് കണക്കില്ല. ഇത് പരിചരണത്തെ മോശമായി ബാധിക്കുന്നുവെന്ന് കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എസ്.എസ്. ഹമീദ് പറഞ്ഞു.
Post Your Comments