Latest NewsKeralaNews

സണ്ണിലിയോണിനെ പിന്തുടര്‍ന്ന് കേരളത്തിലെ സദാചാര പൊലീസ്

 

കൊച്ചി : ബോളിവുഡിലെ മാദകനടി സണ്ണി ലിയോണ്‍ കേരളത്തില്‍ ഉയര്‍ത്തിയ തരംഗമാണ് ഇപ്പോള്‍ സദാചാര പൊലീസിന്റെ സംസാര വിഷയം. കൊച്ചി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെങ്കിലും പോണ്‍ സ്റ്റാര്‍ സണ്ണി ലിയോണെ സദാചാരപോലീസ് വിടുന്നില്ല.ചുംബനസമരക്കാലത്ത് ഉയര്‍ത്തിയ പ്രതിരോധ ജാഗ്രതയാണ് സണ്ണിക്കെതിരെയുള്ളത്. എന്തിന് സണ്ണിലിയോണ്‍ എത്തിയപ്പോള്‍ ഇത്ര ആള് കൂടി? കേരളത്തിന്റെ സാംസ്‌കാരിക തനിമക്കേറ്റ കളങ്കമാണിത് , എന്നൊക്കെയാണ് സദാചാര ഗീര്‍വാണങ്ങള്‍.

പ്രധാനമായും സദാചാരവാദികളെ പ്രകോപിപ്പിച്ചത് സണ്ണിയെത്തിയപ്പോള്‍ കൂടിയ ജനമാണ്. കൊച്ചി കണ്ടിട്ടില്ലാത്ത തിരക്ക് ഇവരെ അസ്വസ്ഥരാക്കി.സണ്ണിക്ക് നല്‍കിയ ജനപിന്തുണ ഇവിടുത്തെ സ്ത്രീകള്‍ക്ക് പ്രചോദനമാകുമോ എന്നതും ഇവരുടെ മറ്റൊരാശങ്ക. ഇവിടുത്തെ ആള്‍ക്കൂട്ടം പുറത്ത് ചര്‍ച്ചയായാല്‍ അത് മലയാളികളുടെ മുഴുവന്‍ പേരും ഇല്ലാതാക്കുമത്രെ.

സിനിമക്കൊ കലയ്ക്കോ എന്ത് സംഭാവനയാണ് സണ്ണിലിയോണ്‍ നല്‍കിയത് എന്നും സോഷ്യല്‍മീഡിയിലൂടെ ഇവര്‍ പോസ്റ്റുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ സണ്ണിയെ അനുകൂലിച്ചും പ്രതികൂലിച്ചും ട്രോളുകള്‍ നിറഞ്ഞാലും സണ്ണിലിയോണ്‍ വന്ന് ഗംഭീരമാക്കി പോയി എന്നതാണ് യാഥാര്‍ത്ഥ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button