Latest NewsNewsLife Style

ചെറുനാരങ്ങ അമിതമായാല്‍ കിഡ്‌നി സ്‌റ്റോണ്‍

 

വലിപ്പത്തില്‍ കുഞ്ഞനെങ്കിലും ഗുണത്തിന്റെ കാര്യത്തില്‍ മുന്‍പനാണ് ചെറുനാരങ്ങ. വൈറ്റമിന്‍ സിയുടെ നല്ലൊരു ഉറവിടം. ആരോഗ്യത്തിനൊപ്പം സൗന്ദര്യത്തിനും മുടിസംരക്ഷണത്തിനുമെല്ലാം ഒരുപോലെ സഹായകം. ശരീരത്തിലെ ടോക്സിനുകള്‍ അകറ്റാനും തടി കുറയ്ക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്. ദഹനത്തിനും മറ്റും ഏറെ നല്ലത്. എന്നാല്‍ ഇതിനൊപ്പം ചില പാര്‍ശ്വഫലങ്ങളും ചെറുനാരങ്ങയ്ക്കുണ്ട്. പ്രത്യേകിച്ചു സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍.നാരങ്ങാവെള്ളം അപ്പോള്‍ അപകടമാകും…

ചെറുനാരങ്ങ ആല്‍ക്കലൈനാണെങ്കിലും കൂടുതല്‍ കുടിയ്ക്കുമ്പോള്‍ ഇതിലെ സിട്രിക് ആസിഡ് വയറ്റിലെ ലൈനിംഗിനെ കേടു വരുത്തും. ഇത് പെപ്റ്റിക് അള്‍സര്‍ പോലുളള പ്രശ്നങ്ങള്‍ക്കു കാരണമാകും. നാരങ്ങാവെള്ളം അപ്പോള്‍ അപകടമാകും.

ഗ്യാസ്ട്രോ ഈസോഫാഗല്‍ റിഫല്‍ക്സ് ഡിസീസിനുളള ഒരു കാരണമാണ് അമിതമായ ചെറുനാരങ്ങാനീര്,. ആസിഡ് റിഫല്‍ക്സ് എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. ഇതിലെ ആസിഡ് വയര്‍, ഈസോഫാഗസ് എ്ന്നിവയെ വേര്‍പെടുത്തിയിരിയ്ക്കുന്ന മസിലുകളെ ദുര്‍ബലമാക്കും ഇതാണ് ആസിഡ് റിഫല്‍ക്സിനു കാരണമാകുന്നത്.

ചെറുനാരങ്ങ മൈഗ്രേനുള്ള കാരണമാകുന്നുണ്ട്. ഇതിലെ തൈറാമിന്‍ എന്ന അമിനോആസിഡാണ് കാരണമാകുന്നത്. ഈ അമിനോആസിഡ് പെട്ടെന്നു തന്നെ രക്തം തലച്ചോറിലേയ്ക്കെത്താനുള്ള കാരണമാകുന്നു. ഇത് മൈഗ്രേന് കാരണമാകും.

ചെറുനാരങ്ങ ഡയൂററ്റിക്കാണ്. ഇത് കുടിയ്ക്കുന്നത് മൂത്രവിസര്‍ജനം വര്‍ദ്ധിപ്പിയ്ക്കും ശരീരത്തില്‍ നിന്നും അമിതമായ മൂത്രം പോകുന്നത് സോഡിയവും അമിതമായി നഷ്ടപ്പെടാന്‍ കാരണമാകും. ശരീരത്തിന് ആവശ്യമായ അളവില്‍ സോഡിയം പ്രധാനമാണ്. മൂത്രം അമിതമായി പോകുന്നത് ശരീരത്തില്‍ നിന്നും കൂടുതല്‍ അളവില്‍ വെള്ളം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടാക്കും. ഇത് ഡീഹൈഡ്രേഷന് കാരണമാകും. ചെറുനാരങ്ങയുടെ തൊണ്ടില്‍ ഓക്സലേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ അധികമായാല്‍ ഉറച്ച് കിഡ്നി സ്റ്റോണ്‍ പോലുള്ള പല പ്രശ്നങ്ങള്‍ക്കും കാരണമാകും. ചെറുനാരങ്ങയുടെ അസിഡിക് സ്വഭാവം പല്ലുകള്‍ക്ക് നല്ലതല്ല. ഇത് പല്ലുകള്‍ ദ്രവിയ്ക്കാന്‍ കാരണമാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button