തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഓണം പ്രമാണിച്ച് ഇത്തവണ പെന്‍ഷകാര്‍ക്ക് ആയിരം രൂപ വീതം ഉത്സവബത്ത നല്‍കാനുള്ള തീരുമാനം കോര്‍പ്പറേഷന്‍ സ്വീകരിച്ചു . നിലവില്‍ കെ.എസ്.ആര്‍.ടിസി മൂന്നു മാസമായി പെന്‍ഷന്‍ വിതരണം നടത്തിയിട്ട്. പെന്‍ഷന്‍ കുടിശിക നിലനില്‍ക്കുന്ന അവസരത്തില്‍ തന്നെയാണ് കോര്‍പ്പറേഷന്‍ പുതിയ തീരുമാനമെടുത്തത്. കഴിഞ്ഞ തവണ ഓണക്കാലത്ത് ഉത്സവബത്ത 750 രൂപയായിരുന്നു. ഇതിനായി നാലു കോടി രൂപ അധികമായി കണ്ടെത്തണം. ശമ്പളം നല്‍കാന്‍ പോലും വായ്പ എടുക്കുന്ന കെ.എസ്.ആര്‍.ടി.സി ഈ തുക എങ്ങനെ കണ്ടെത്തുമെന്ന് ആശങ്ക പെന്‍ഷന്‍കാര്‍ക്കുണ്ട്. 39,702 പേര്‍ക്കാണ് കെഎസ്ആര്‍ടിസി പെന്‍ഷന്‍ കൊടുക്കാനുള്ളത്.
പാലക്കാട്, പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നും 170 കോടി രൂപയുടെ വായ്പയ്ക്കാണ് കെ.എസ്.ആര്‍.ടി.സി സമീപിച്ചിരിക്കുന്നത്. 130 കോടി രൂപ പ്രതീക്ഷിക്കുന്നത് പാലക്കാട് നിന്നാണ്. നിലവിലെ കുടിശിക തീര്‍ക്കാന്‍ മാത്രം 171 കോടി രൂപ വേണം. അതില്‍ രണ്ടു മാസത്തെ സര്‍ക്കാര്‍ വിഹിതം ലഭിച്ചാല്‍ 60 കോടി ലാഭിക്കാം. എന്നാല്‍ ഈ തുകയില്‍ നിന്നും ശമ്പളത്തിനുള്ള വക കൂടി നീക്കിയാല്‍ പെന്‍ഷന്‍ കുടുശിക മുഴുവന്‍ കൊടുത്തു തീര്‍ക്കാനും കഴിയില്ല.
Post Your Comments