ശ്രീനഗര്‍: ഭീകരര്‍ക്ക് വേണ്ടി വ്യാപക തെരച്ചില്‍. ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍പ്പെട്ട ആറ് ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ഭീകരര്‍ക്കുവേണ്ടി സുരക്ഷാ സൈന്യത്തിന്റെ വ്യാപക തിരച്ചില്‍. ഈ ഗ്രാമങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവന്ന നിരവധി ഭീകരര്‍ സൈന്യത്തിന്റെ വലയിലായതായി സൂചനയുണ്ട്.
ഷോപിയാന്‍ പോലീസ്, രാഷ്ട്രീയ റൈഫിള്‍സ്, സി.ആര്‍.പി.എഫ് എന്നിവയുടെ നേതൃത്വത്തിലാണ് സംയുക്ത തിരച്ചില്‍. കശ്മീരിലെ ഭീകരര്‍ക്കെതിരെ ശക്തമായ നീക്കമാണ് അടുത്തിടെയായി സൈന്യം നടത്തുന്നത്. സുരക്ഷാ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കഴിഞ്ഞയാഴ്ച മൂന്ന് കൊടുംഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിന് പിന്നാലെ 2022 ഓടെ കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് വ്യക്തമാക്കുകയും ചെയ്തിരുന്നു.
കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്‌നാഥ്‌സിങ് ഇക്കാര്യം പറഞ്ഞതെന്നാണ് സൂചന. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കശ്മീരിലെ വിഘടനവാദികള്‍ അടക്കമുള്ളവര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. വിഘടനവാദി നേതാക്കള്‍ അടക്കമുള്ളവരുമായി അടുപ്പമുള്ളവര്‍ക്ക് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍.ഐ.എ സമന്‍സ് അയച്ചിരുന്നു.
എന്‍.ഐ.എ നടത്തുന്ന അന്വേഷണത്തിനൊപ്പമാണ് ഭീകരര്‍ക്കെതിരെ സൈന്യത്തിന്റെ ശക്തമായ നടപടി. അതിനിടെ, ഷോപിയാന്‍ ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ രണ്ട് സൈനികര്‍ക്ക് വീരമൃത്യു വരിക്കേണ്ടിവരികയും ചെയ്തിരുന്നു.
Post Your Comments