Latest NewsIndiaNews

വനിതാ നേതാവ് കൈ വിടുവിക്കാൻ ശ്രമിച്ചിട്ടും കയ്യിൽ പിടിച്ചു നേതാവ്: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലെ വിവാദ വീഡിയോ

ബംഗളുരു: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിനെത്തിയ നേതാവ് അടുത്തിരുന്ന വനിതാ നേതാവിന്റെ കരം കവര്‍ന്നു വെട്ടിലായി. കൈവിടുവിക്കാന്‍ ശ്രമിച്ചിട്ടും വനിതാ നേതാവിന്റെ കയ്യിലെ പിടിവിടാന്‍ നേതാവ് തയ്യാറായില്ല. ഒടുവില്‍ ബലമായി നേതവിന്റെ കൈ വിടുവിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തായി.ചടങ്ങിനെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി പി രമേശ് യാതൊരു മുന്നറിയിപ്പുമില്ലാതെ അടുത്തിരുന്ന വനിതാ നേതാവിന്റെ കയ്യില്‍ ഒരു ചെറു ചിരിയോടെ കയറിപ്പിടിക്കുകയായിരുന്നു.

വനിതാ എംഎല്‍സി വിണാ അച്ചയ്യടെ കൈയിലാണ് നേതാവ് കയറി പിടിച്ചത്. പിടിത്തം മുറുകിയപ്പോള്‍ വീണ ബലമായി കൈ മാറ്റുന്നതുമായ ദൃശ്യങ്ങള്‍ പ്രചരിച്ചു. സമൂഹ മാധ്യമങ്ങളില്‍ സംഭവം വൈറലായതോടെ പാര്‍ട്ടി പ്രതിസന്ധിയിലായിരിക്കുകയാണ്.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button