KeralaLatest NewsNews

ഓണത്തിനു വിവിധ ആവശ്യങ്ങള്‍ ഉന്നിയിച്ച് മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തയച്ചു

തിരുവനന്തപുരം: ഓണത്തിനു വിവിധ ആവശ്യങ്ങള്‍ ഉന്നിയിച്ച് മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തയച്ചു. ഓണക്കാലത്തെ ഗതാഗത സൗകര്യങ്ങള്‍ കൂടുതലായി ഒരുക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി കത്തയച്ചത്. ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ ട്രെയിന്‍, വിമാന സര്‍വീസുകള്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു. വ്യോമയാനമന്ത്രി അശോക് ഗജപതി രാജു, റെയില്‍വേമന്ത്രി സുരേഷ് പ്രഭു എന്നിവര്‍ക്കാണ് മുഖ്യമന്ത്രി കത്തയച്ചത്.

ഗള്‍ഫ് നാടുകളില്‍നിന്നു കേരളത്തിലേക്കും തിരിച്ചും കൂടുതല്‍ വിമാന സര്‍വീസ് അനുവദിക്കണമെന്നും വ്യോമയാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഓഗസ്റ്റ് 27നും സെപ്റ്റംബര്‍ 15നും ഇടയ്ക്കുള്ള ദിവസങ്ങളില്‍ വിമാന കന്പനികള്‍ക്ക് ഉഭയകക്ഷി ധാരണ പ്രകാരം കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍നിന്നു കേരളത്തിലേക്കും തിരിച്ചും സ്‌പെഷല്‍ ട്രെയിന്‍ അനുവദിക്കണമെന്ന് റെയില്‍വേ മന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, കോല്‍ക്കത്ത, എന്നിവിടങ്ങളില്‍നിന്നു ഓഗസ്റ്റ് 25നും സെപ്റ്റംബര്‍ പത്തിനും ഇടയ്ക്കുളള ദിവസങ്ങളില്‍ കേരളത്തിലേയ്ക്കും തിരിച്ചും സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നു ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി കത്തയച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button