ന്യൂഡല്‍ഹി: കുട്ടികളില്‍ നിന്നു അധികമായി വാങ്ങിയ ഫീസ് മടക്കി നല്‍കാത്ത സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സ്വകാര്യ സ്കൂളുകള്‍ അമിതമായി പണം ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
ഡല്‍ഹിയിലെ 449 സ്കൂളുകള്‍ക്കാണ് താക്കീത് നല്‍കിയിരിക്കുന്നത്. നിലപാട് വ്യക്തമാക്കാന്‍ സ്കൂളുകള്‍ക്ക് രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഹൈക്കോടതി മുന്‍ ജഡ്ജിയായിരുന്ന അനില്‍ ദേവ് സിംഗിന്റെ നേതൃത്വത്തിലുള്ള സമിതിയെയാണ് സ്കൂളുകളുടെ അമിത ഫീസ് സംബന്ധിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നത്.
സ്വകാര്യ സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ എതിരല്ലെന്നും കമ്മീഷന്‍ കണ്ടെത്തിയ 449 സ്കൂളുകള്‍ക്കെതിരേ മാത്രമാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതെന്നും കെജരിവാള്‍ അറിയിച്ചു.
Post Your Comments