പറവൂര്‍•ഭാര്യയുടെ കാമുകന് വഴി ഭാര്യയുടെ നഗ്നചിത്രങ്ങള്‍ സംഘടിപ്പിക്കുകയും പിന്നീട് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വിവാഹ മോചനം ആവശ്യപ്പെടുകയും ചെയ്ത പ്രവസി മലയാളി അറസ്റ്റില്‍. പറവൂര്‍ വലിയപല്ലംതുരുത്ത് സ്വദേശിയാണ് അറസ്റ്റിലായത്. കേസില്‍ രണ്ടാം പ്രതിയാണ് പരാതിക്കാരിയുടെ ഭര്‍ത്താവ്. ഒന്നാം പ്രതി ഭാര്യയുടെ കാമുകനായ ബിന്റോ തോമസ് എന്ന യുവാവാണ്. വിവാഹ വാഗ്ദാനം നല്കി നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം വിവാഹത്തില്‍ നിന്ന് പിന്മാറിയെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.
താന്‍ കാമുകന് അയച്ചു കൊടുത്ത നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തുകയും വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.
പരാതിക്കാരിയുടെ ഭര്‍ത്താവ് വിദേശത്തായിരുന്നപ്പോള്‍ അവിടെയുള്ള ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു.ഇതറിഞ്ഞ ഭാര്യ ഭര്‍ത്താവുമായി പിണങ്ങി. ഇതിനിടെ ഭാര്യ ഫേസ്ബുക്കില്‍ പരിചയപ്പെട്ട ബിന്റോ തോമസുമായി അടുപ്പത്തിലായി. വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാള്‍ വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ യുവതിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും വാട്സ്ആപ്പ് വഴി കൈക്കലാക്കി. തുടര്‍ന്ന് ബിന്റോ യുവതിയുടെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു തങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്നും ഭാര്യയെ വിവാഹമോചനം ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഭാര്യയുടെ നഗ്നചിത്രങ്ങള്‍ തന്റെ പക്കലുണ്ടെന്നും ഇയാള്‍ ഭര്‍ത്താവിനെ അറിയിച്ചു.
തുടര്‍ന്ന് ഭര്‍ത്താവ് തന്റെ സിനിമാ നടികൂടിയായ കാമുകിയെ ഉപയോഗിച്ച് ബിന്റോയെ വശീകരിച്ചു. ഫേസ്ബുക്ക് വഴിയായിരുന്നു ഈ ഓപ്പറേഷന്. കാമുകി വഴി ഭാര്യയുടെ നഗ്നചിത്രങ്ങള്‍ സ്വന്തമാക്കി. തുടര്‍ന്ന് ഇയാള്‍ ചിത്രങ്ങള്‍ കാട്ടി ഭാര്യയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. പ്രശ്നം യുവതിയുടെ വീട്ടുകാര്‍ അറിയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
അറസ്റ്റിലായ ഭര്‍ത്താവിനെ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഭര്‍ത്താവിന്റെ കാമുകിയും നടിയുമായ യുവതിയും കേസില്‍ പ്രതിയാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്യിട്ടുള്ളതിനാല് അറസ്റ്റ് ചെയ്തിട്ടില്ല.
Post Your Comments