Latest NewsIndiaNews

പീഡനക്കേസ് പ്രതികളെ അറസ്റ്റ് ചെയ്തില്ല; പോലീസുകാര്‍ക്കെതിരെ കല്ലേറ്

റായ്പുര്‍: പീഡനക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പോലീസുകാര്‍ക്കെതിരെ നാട്ടുകാര്‍ കല്ലെറിഞ്ഞു. ഛത്തീസ്ഗഡിലെ ദുര്‍ഗിലാണ് സംഭവം.

ഓഗസ്റ്റ് 9ന് ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കേസില്‍ 11 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധം നിയന്ത്രിക്കാനെത്തിയ പോലീസ് സംഘത്തിനു നേരെ നാട്ടുകാര്‍ കല്ലെറിയുകയായിരുന്നു. അറുപതോളം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്.

പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ് കേസ് ഒതുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് നാട്ടുകാരുടെ വാദം. അതേസമയം കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ പ്രതികളെ തിരിച്ചറിഞ്ഞാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ദുര്‍ഗ് മേഖല പോലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. സംശയത്തിലുള്ളവരുടെ ഫോണ്‍ ലൊക്കേറ്റ് ചെയ്ത് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും ഇന്‍സ്പെക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button