ഇത്തവണത്തെ ഓണത്തിന് വിഭവസമൃദ്ധമായ സദ്യ ഒരുക്കണ്ടേ… സദ്യയില്‍ നാരങ്ങാക്കറി മസ്റ്റാണ്. ഓണത്തിന് ഇച്ചിരി പുളിയും എരിവും മധുരവും ചേര്‍ന്ന കിടിലം നാരങ്ങാക്കറി ഉണ്ടാക്കാം. കായപ്പൊടി-ഒരു നുള്ള് ഉലുവാപ്പൊടി- ഒരു നുള്ള് മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍ അച്ചാര്‍ പൊടി- 2 ടേബിള്‍ സ്പൂണ്‍ എന്നിവ എടുക്കാം.
തയ്യാറാക്കുന്ന വിധം- നാരങ്ങ തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക. ഇതിലേക്ക് അല്‍പം ഉപ്പും മമഞ്ഞളും ഇട്ടു വെയ്ക്കുക. പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് ഒരു ചീനച്ചട്ടിയില്‍ കടുക് പൊട്ടിച്ച് വഴറ്റുക. ഇതിലേക്ക് ഉലുവപ്പൊടിയും കായപ്പൊടിയും ചേര്‍ത്ത് ഇളക്കുക.
നല്ലതു പോലെ വഴറ്റിയതിനു ശേഷം നാരങ്ങ ഇട്ട് മൂത്ത് വരുമ്പോള്‍ പുളി പിഴിഞ്ഞ് ചേര്‍ക്കുക. ഒന്ന് തിളച്ച് വരുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങി അച്ചാര്‍ പൊടി ചേര്‍ത്ത് ഇളക്കുക. ആവശ്യമെങ്കില്‍ ഉപ്പിന്റെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.
Post Your Comments