
ലണ്ടന്‍: ബാഴ്‌സലോണ ഭീകരാക്രമണത്തില്‍ രക്ഷപ്പെട്ടവരുടെ കൂട്ടത്തില്‍ നടിയും. ഇന്ത്യക്കാരി ലൈല റൗസയാണ് രക്ഷപ്പെട്ടത്. ഹോളിവുഡ് ടെലിവിഷന്‍ താരമാണ് ലൈല. റസ്റ്ററന്റിലെ ഫ്രീസറില്‍ ഒളിച്ചാണ് നടി രക്ഷപ്പെട്ടത്.
10 വയസുള്ള മകളുമായി അവി ആഘോഷിക്കാന്‍ ബാഴ്‌സലോണയില്‍ എത്തിയതായിരുന്നു താരം. ഭീകരാക്രമണം നടക്കുമ്പോള്‍ തന്നെയാണ് നടി ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. വെടിയൊച്ച കേള്‍ക്കുന്നതായും ഭീകരര്‍ക്കായി പോലീസ് തെരുവില്‍ തെരച്ചില്‍ നടത്തുകയാണെന്നും റൗസ പറഞ്ഞു.
ഒരാള്‍ക്ക് വെടിയേല്‍ക്കുന്നത് കേട്ടതായി വീണ്ടും ട്വീറ്റ് ചെയ്തു. റസ്റ്ററന്റില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ പോലീസ് ഹെലികോപ്റ്റര്‍ പറക്കുന്ന ദൃശ്യങ്ങളും താരം പകര്‍ത്തി.
Post Your Comments