ടെഹ്റാന്,ദോഹ യൂണിറ്റുകളില്‍ നിന്ന് ചൈനീസ് ടെലികോം കമ്പനി ഇന്ത്യന്‍ ജീവനക്കാരെ നീക്കം ചെയ്തു. സാങ്കേതികവിദ്യയുടെ മോഷണവും ചൈനയും ഇന്ത്യയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കവുമാണ് ഇതിനുള്ള പ്രധാനകാർണമായി കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യന്‍ തൊഴിലാളികളെ പുറത്താക്കാന്‍ ടെഹ്റാനിലെ ചൈനീസ് കമ്പനി ചൊവ്വാഴ്ച ഉത്തരവ് നൽകിയിരുന്നു. തുടർന്ന് ദോഹയിലെ കമ്പനി മാനേജ്മെന്റും സമാനമായ ഉത്തരവുകൾ പുറപ്പെടുവിച്ചു.
അതേസമയം ഇറാന്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ പുറത്താക്കിയതായി ഔദ്യോഗിക സ്ഥിരീകരണമില്ല. ചൈനയിലെ ഗുവാങ്ഡോംഗ് പ്രവിശ്യയിലാണ് ടെലികോം കമ്പനിയുടെ ആസ്ഥാനം. ടെലികമ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കുകളും ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളുടെ നിര്‍മ്മാണവുമാണ് കമ്പനി കൈകാര്യം ചെയ്യുന്നത്.
Post Your Comments