Latest NewsNewsInternational

ഭീകരാക്രമണം: 19 കാരനുവേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി ബാഴ്‌സ

ബാഴ്‌സ: സ്‌പെയിനിലെ പ്രധാന നഗരമായ ബാഴ്‌സിലോനയില്‍ നടന്ന ഭീകരാക്രമണത്തില്‍ 19 കാരനു വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി ബാഴ്‌സ. ഭീകരാക്രമണം നടത്തിയ 19 കാരനെയാണ് അന്വേഷണസംഘം തിരയുന്നത്. മൊറാക്കോ സ്വദേശിയായ മൗസ ഔബക്കിര്‍ ആണ്

ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഓടിച്ച് കയറ്റിയതെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. സഹോദരന്‍ ദ്രിസ് ഔബക്കറിന്റെ രേഖകളുപയോഗിച്ചാണ് മൗസ ഔബക്കിര്‍ അപകടമുണ്ടാക്കിയ വാഹനം വാടകക്കെടുത്തതെന്ന് വിലയിരുത്തുന്നത്. ഇയാളുടേതെന്ന് കരുതുന്ന 2 ചിത്രങ്ങളും സ്പാനിഷ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നു. മൗസ 2 കാറുകള്‍ വാടകക്ക് എടുത്തിരുന്നു. രണ്ടാമത്തെ കാര്‍ വടക്കന്‍ ബാഴ്‌സലോണയിലെ വിസ് ടൗണില്‍ നിന്നും കണ്ടെത്തി. മൗസയുടെ സഹോദരന്‍ ദ്രിസ്സിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്റെ രേഖകള്‍ മോഷ്ടിച്ചാണ് വാഹനങ്ങള്‍ വാടകക്ക് എടുത്തതെന്ന് ദ്രിസ് ഔബക്കിര്‍ പൊലീസിനോട് പറഞ്ഞു.

ഇവര്‍ മൊറാക്കോ സ്വദേശികളാണ്. ബാഴ്‌സലോണയിലെ പ്രധാന വാണിജ്യ, ടൂറിസ്റ്റ് കേന്ദ്രമായ റാസ് ലംബ്‌ലാസിലായിരുന്നു ഭീകരാക്രമണം. സംഭവത്തിന് ശേഷം മൗസ ഓടിരക്ഷപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ പതിമൂന്ന് പേരാണ് കൊല്ലപ്പെട്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button