ഗാന്ധിനഗര്‍: ഗുജറാത്ത് രാജ്യസഭ തെരെഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന്റെ അഹമ്മദ് പട്ടേലിന്റെ വിജയം ചോദ്യംചെയ്ത ബല്‍വന്ത് സിങ് ഹൈകോടതിയില്‍. രാജ്യസഭ തെരെഞ്ഞടുപ്പില്‍ രണ്ട് എം.എല്‍.എമാരുടെ വോട്ട് അസാധുവാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ ചോദ്യം ചെയ്താണ് ബല്‍വന്ത് സിങ് ഹൈകോടതിയെ സമീപിച്ചത്. വോട്ടുകളുടെ സാധുത പരിഗണിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനില്ലെന്നാണ് ബല്‍വന്ത് സിങ്ങിന്റെ വാദം. തെരെഞ്ഞടുപ്പിനു മുമ്പ് കോണ്‍ഗ്രസ് എല്‍ എമാരെ ബെംഗളുരുവിലെ റിസോര്‍ട്ടിലേക്ക് മാറ്റിയതിനെയും ബല്‍വന്ത് സിങ് പരാതിയില്‍ പരമാര്‍ശിക്കുന്നു.
കൂറുമാറി വോട്ട് രേഖപ്പെടുത്തിയ രണ്ട് കോണ്‍ഗ്രസ് എം എല്‍ എമാരുടെ വോട്ടുകള്‍ അസാധുവാക്കിയതാണ് അഹമ്മദ് പട്ടേലിന്റെ വിജയത്തിനു കാരണമായത. ബി ജെ പിയുടെ അമിത് ഷായും സ്മൃതി ഇറാനിയുമാണ് അഹമ്മദ് പട്ടേലിനു പുറമെ ഗുജറാത്ത് രാജ്യസഭ തെരെഞ്ഞടുപ്പ് ജയിച്ച് രാജ്യസഭയില്‍ എത്തിയത്.
Post Your Comments