കൊച്ചി: താന്‍ വലിയ ഇരുട്ടിലാണെന്നും തന്റെ പ്രകാശം എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടുമെന്നും അബ്ദുള്‍ നാസര്‍ മഅ്ദനി. കൊല്ലം അന്‍വാര്‍ശ്ശേരിയില്‍ മകന്‍ ഉമര്‍ മുഖ്താറിന്റെ വിവാഹ സല്‍ക്കാരത്തിന് പെങ്കടുക്കാന്‍ കഴിയാതിരുന്ന മന്ത്രിമാരുള്‍പ്പെടുന്ന ജനപ്രതിനിധികള്‍ക്കും ഡോക്ടര്‍മാര്‍ക്കുമായി ഒരുക്കിയ പ്രത്യേക വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്തുണ നല്‍കിയ എല്ലാവര്‍ക്കും അദ്ദേഹം ഒരിക്കല്‍കൂടി നന്ദി പറഞ്ഞു. മാസങ്ങള്‍കൊണ്ട് തീര്‍ക്കാവുന്നത് പതിറ്റാണ്ടുകളോളം നീട്ടിക്കൊണ്ടുപോകാനാണ് ശ്രമം. പ്രതിസന്ധി ഘട്ടത്തിലും നീതിനിഷേധത്തിനെതിരെ രാഷ്ട്രീയമായും മറ്റും വലിയ പിന്തുണയാണ് കേരളം തന്നത്.
അന്‍വാര്‍ശ്ശേരിയില്‍ പുലര്‍ച്ച മൂന്നുവരെ എത്തിയവരില്‍ സഹോദര മതത്തില്‍െപട്ട നിരവധി വൃദ്ധകളുമുണ്ടായിരുന്നു. ഇത് തനിക്ക് പ്രതീക്ഷയും പ്രകാശവും നല്‍കുന്നതായും മഅ്ദനി പറഞ്ഞു.
Post Your Comments