തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മിഷന്റെ പ്രഥമ റിപ്പോർട്ട് കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. വിജിലൻസ് പരിഷ്കരണത്തെ സംബന്ധിച്ച റിപ്പോർട്ടാണ് വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിക്കു നൽകിയത്. സർക്കാർ സംവിധാനത്തിലെ കാലതാമസം, അഴിമതി, സ്വജനപക്ഷപാതം, എന്നിവ ഇല്ലാതാക്കുന്നത് സംബന്ധിച്ച ശുപാർശകളും ഫലപ്രദമായ സേവനം ഉറപ്പാക്കുന്ന രീതികൾ അവലംബിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങളുമാണ് നൽകിയത്.
വിജിലൻസ് കമ്മിഷന്റെയും സ്റ്റേറ്റ് വിജിലൻസ് പോലീസ് സംവിധാനത്തിന്റെയും ഘടന, ഉത്തരവാദിത്തങ്ങൾ, നടപടിക്രമങ്ങൾ എന്നിവയക്കു വേണ്ടിയുള്ള ശിപാർശകൾ റിപ്പോർട്ടിൽ പരമാർശിക്കുന്നു.
Post Your Comments