2018 ജനവരി ഒന്നിന് യു.എ.ഇയിൽ മൂല്യവർദ്ധിത നികുതി (വാറ്റ്) ഏർപ്പെടുത്തുന്നതിന്റെ പ്രത്യാഘാതം, രാജ്യത്ത് പ്രതിവർഷ പണപ്പെരുപ്പ നിരക്ക് അഞ്ച് ശതമാനത്തിന്റെ ഒരു ഭാഗം മാത്രമാകുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി ഐഎംഎഫ്), ടാക്സ് പ്രാക്ടീഷണർമാർ, സാമ്പത്തിക ശാസ്ത്രജ്ഞർ എന്നിവർ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ യുഎഇയില്‍ വാറ്റ് നിലവില്‍ വരുന്നതില്‍ ഉപഭോക്താക്കള്‍ക്ക് പേടിവേണ്ട.
യു.എ.ഇ അടുത്ത വർഷം മുതൽ വാറ്റ് നടപ്പിലാക്കുന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി രജിസ്ട്രേഷൻ പ്രക്രിയ ഉടൻ ആരംഭിക്കുന്നതിനായി ടാക്സ് റോൾ പുറത്തിറക്കിയിട്ടുണ്ട്. സെപ്തംബർ പകുതിയോടെ ഫെഡറൽ ടാക്സ് അതോറിറ്റിയുടെ വെബ്സൈറ്റ് വഴി വാറ്റ് നികുതി രജിസ്റർ ചെയ്യാൻ കഴിയും.
Post Your Comments