ന്യൂഡൽഹി: കശ്മീർ പ്രശ്നപരിഹാരത്തിന് എന്തു വേണമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിയുടെ സ്വതന്ത്രദിന പ്രസംഗം. കശ്മീർ പ്രശ്നത്തിനു വെടിയുണ്ടയും വാഗ്വാദവുമല്ല, ആലിംഗനമാണു പരിഹാരമെന്നു നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. കശ്മീരിന്റെ ഭൂമിയിലെ സ്വർഗമെന്ന നഷ്ടപ്രതാപം വീണ്ടെടുക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ചെങ്കോട്ടയിൽ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ചെറുന്യൂനപക്ഷമാണ് കശ്മീരിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഭീകരതയ്ക്കെതിരെ മൃദു സമീപനമുണ്ടാകില്ല. രാജ്യമൊട്ടാകെ കശ്മീർ ജനതയുടെ വികസന സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ ഒപ്പമുണ്ടാകും. വിശ്വാസത്തിന്റെ പേരിലുള്ള അക്രമങ്ങൾ അംഗീകരിക്കാനാകില്ലെന്നും ജാതീയതയും വർഗീയതയും വിഷങ്ങളാണെന്നും മോദി പറഞ്ഞു.
യുപിയിലെ ആശുപത്രിയിൽ കുട്ടികൾ മരിച്ച സംഭവവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രകൃതി ക്ഷോഭ ദുരിതങ്ങളും കാരണം ദുഃഖാർത്തരായ കുടുംബങ്ങൾക്കൊപ്പമാണു രാജ്യം. രാജ്യസുരക്ഷയ്ക്കെതിരായ ഭീഷണകളെ നേരിടാൻ സൈന്യം സർവസജ്ജമാണെന്നും ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മോദി പറഞ്ഞു.
Post Your Comments