Latest NewsKeralaNews

യുവതി മരിച്ച സംഭവം ; പരിയാരം മെഡിക്കൽ കോളേജിൽ ജനരോഷം

പരിയാരം: ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചതില്‍ രോഷകുലരായ നാട്ടുകാർ പരിയാരം മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം മണിക്കൂറുകളോളം സ്തംഭിപ്പിച്ചു. പരിയാരം സെന്ററിലെ ഓട്ടോ റിക്ഷ ഡ്രൈവര്‍ ഇടവന്‍ ചിറമ്മല്‍ ചന്ദ്രന്റെ ഭാര്യ പ്രീത(35)യാണ് മരിച്ചത്. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രീതയ്ക്കു പിത്താശയത്തില്‍ കല്ലാണ് രോഗമെന്ന് കണ്ടതിനെ തുടര്‍ന്ന് വ്യഴാഴ്ച്ച ശസ്ത്രക്രയയ്ക്ക് വിധേയമാക്കി.

ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ കൊണ്ടുവന്നുവെങ്കിലും രാത്രി തന്നെ വീണ്ടും കലശലായ വയറുവേദന അനുഭവപ്പെട്ടു. വയറ് വീര്‍ത്ത് വരികയും ചെയ്തു.തുടര്‍ന്ന് ബുധനാഴ്ച രാവിലെ വീണ്ടും ഗ്യാസ്ട്രോ എന്‍ട്രോളജി സര്‍ജന്‍ ഡോ. ബിജു കുണ്ടിലിന്റെ നേതൃത്വത്തിൽ പുനർ ശസ്ത്രക്രിയ നടത്തി.തുടർന്ന് ഡോക്ടർ അവധിയിൽ പ്രവേശിച്ചു. പിന്നീട് ജൂനിയർ ഡോക്ടർമാരാണ് ചികിത്സ നടത്തിയതെന്നാണ് ആരോപണം.

പ്രീതയുടെ ആരോഗ്യ നില വഷളായത് ഇവർ ബന്ധുക്കളോടു പറഞ്ഞില്ല. മരിച്ചു കഴിഞ്ഞാണ് ബന്ധുക്കളെ വിവരം അറിയിച്ചതെന്നാണ് പരാതി.ഇതോടെ രോഷാകുലരായ നാട്ടുക്കാര്‍ അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചു. ജനങ്ങള്‍ ആശുപത്രിയുടെ പ്രധാന കവാടം അടച്ചിട്ട് അകത്ത് സംഘടിച്ച്‌് പ്രതിഷേധിച്ചു.

എട്ട് മാസം പ്രായമായ ഒരു കുഞ്ഞിന്റെ ‘അമ്മ കൂടിയാണ് പ്രീത.പ്രീതയുടെ ബന്ധുവിന്റെ പരാതിയില്‍ പരിയാരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button