കൊച്ചി: സംസ്ഥാന ബാലാവകാശ കമ്മീഷൻ നിയമനങ്ങൾ ഹൈക്കോടതി അസാധുവാക്കി. കമ്മീഷൻ അംഗങ്ങളുടെ ഒഴിവിലേക്ക് രണ്ടാമതു വിജ്ഞാപനമിറക്കി രണ്ടുപേരെ നിയമിച്ച സംഭവത്തിലാണ് ഹെെക്കോടതിയുടെ ഇടപെടൽ. ഈ നിയമനങ്ങൾ ഹൈക്കോടതി അസാധുവാക്കി. ബാലാവകാശ കമ്മീഷൻ അംഗങ്ങളായ ടി. ബി. സുരേഷ് (വയനാട്), ശ്യാമള ദേവി (കാസർഗോഡ്) എന്നിവരുടെ നിയമനമാണ് ഹൈക്കോടതി അസാധുവാക്കിയത്. ഇപ്പോൾ ഉണ്ടായിരിക്കുന്ന രണ്ട് ഒഴിവിലേക്ക് ആദ്യ വിജ്ഞാപന പ്രകാരമുള്ള പട്ടികയിലുൾപ്പെട്ട രണ്ടു പേരെ നിയമിക്കാനും ഹൈക്കോടതി നിർദേശിച്ചു
ആറംഗങ്ങളുടെ ഒഴിവാണ് ഉണ്ടായിരുന്നത്. ഇതിനായി വിജ്ഞാപനമിറക്കി തയാറാക്കിയ പട്ടികയിൽനിന്ന് നാലുപേരെ തെരഞ്ഞെടുത്തു. മതിയായ യോഗ്യതയുള്ളവർ വേറെ ഇല്ലെന്നു വിലയിരുത്തി സർക്കാർ വീണ്ടും വിജ്ഞാപനമിറക്കി പട്ടികയുണ്ടാക്കി ടി.ബി. സുരേഷിനെയും ശ്യാമളാ ദേവിയെയും നിയമിച്ചു. ഇതിനെതിരെ കോട്ടയം സ്വദേശിനി ഡോ. ജാസ്മിൻ അലക്സാണ് ഹൈക്കോടതിയെ സമീപിച്ചത്.
Post Your Comments