ന്യൂഡല്‍ഹി: ഗോരഖ്പൂര്‍ ദുരന്തത്തിന് കാരണക്കാര്‍ ഡോക്ടര്‍മാരെന്ന് ജില്ലാ മജിസ്ട്രേറ്റ് രാജീവ് റത്തുവാലയുടെ റിപ്പോര്‍ട്ട്. ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എന്‍സഫലൈറ്റിസ് വാര്‍ഡില്‍ പ്രവേശിക്കപ്പെട്ട കുട്ടികളുടെ മരണം ഓക്സിജന്റെ അപര്യാപ്തത മൂലമാണ് സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഓക്സിജന്‍ വിതരണം നിലച്ചതിന്റെ ഉത്തരവാദിത്തം പുഷ്പ സെയില്‍സിനാണ്. അനസ്തേഷ്യ വിഭാഗം മേധാവി സതീഷ് കുമാര്‍, ആശുപത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ ഡോ. ആര്.കെ. മിശ്ര, ഓക്സിജന്‍ പര്‍ച്ചേസിംഗ് കമ്മിറ്റി പ്രസിഡന്റ് എന്നിവര്‍ ഇക്കാര്യത്തില്‍ കുറ്റക്കാരാണ്.
ഓക്സിജന്‍ വാങ്ങുന്നതും വീണ്ടും നിറയ്ക്കുന്നതും രേഖപ്പെടുത്തുന്ന ലോഗ് ബുക്കില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുള്ളതായും ജില്ലാ ഭരണകൂടം കണ്ടെത്തി. സതീഷ് കുമാറും ഫാര്‍മസി മേധാവി ഗജന്‍ ജയ്സ്വാള്‍ ഓക്സിജന്‍ സിലണ്ടറിന്റെ ലഭ്യത പരിശോധിക്കാനോ ലോഗ് ബുക്കില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുകയോ ചെയ്തിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനസ്തേഷിയ ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ഡോ. സതീശ് കുമാര്‍, പ്രിന്‍സിപ്പലും ഓക്സിജന്‍ വിലയ്ക്ക് വാങ്ങുന്ന കമ്മിറ്റിയുടെ പ്രസിഡന്റുമായ ആര്.കെ. മിശ്രയുമാണ് ദാരുണമായ ദുരന്തത്തിന് കാരണക്കാരെന്ന് റത്തുവാലയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ ഓക്സിജന്‍ വിതരണ കമ്പനിയായ പുഷ്പ സെയ്ല്‍സും ദുരന്തത്തിന് ഉത്തരവാദികളാണെന്ന് വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍ ഡോ. കഫീലും ദുരന്തത്തിന് കാരണക്കാരനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാനും സംഭവത്തിന് തുല്യ ഉത്തരവാദിയാണെന്നും ജില്ലാ മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടി.ദുരന്തവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള രണ്ടാംഘട്ട അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ആഗസ്റ്റ് 20ന് സമര്‍പ്പിക്കും.
ജില്ലാ മജിസ്ട്രേറ്റിന്റെ റിപ്പോര്‍ട്ട് ലഭിച്ചതായി ചീഫ് സെക്രട്ടറി രാജീവ് കുമാര്‍ സ്ഥിരീകരിച്ചു. ഇതിനിടെ ഓക്സിജൻ വിതരണ കമ്പനി ആശുപത്രിയിൽ 400 സിലിണ്ടർ ഉണ്ടായിരിക്കേണ്ടിടത്തു വെറും 50 സിലിണ്ടർ മാത്രം വന്നതിൽ ദുരൂഹത ആരോപിച്ചിരുന്നു.
Post Your Comments