”പിന്നെ ആളുകള്‍ മടങ്ങുന്നിടത്തു നിന്ന് തന്നെ നിങ്ങളും മടങ്ങുവിന്‍. അല്ലാഹുവോട് മാപ്പിരക്കുകയും ചെയ്യുവിന്‍. അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമാകുന്നു” (അല്‍ബഖറ 199) ഹജ്ജിലെ ഏറ്റവും പ്രധാന കര്‍മമാണ് അറഫയില്‍ പോയി സൂര്യാസ്തമയം കൂടുന്നത്. ദുല്‍ഹജ്ജ് ഒമ്പതിന് ഹറമിന്റെ അതിര്‍ത്തിക്കു പുറത്തുപ്പോവും.
എന്നാല്‍, ജാഹിലിയ്യാ കാലത്ത് ഖുറൈശികള്‍ അറഫയില്‍ പോകാറുണ്ടായിരുന്നില്ല. തങ്ങള്‍ കമ്പയുടെ പരിചാരകന്മാരാണെന്നും അതിനാല്‍ ഹറമിനു പുറത്തുപോയി ചെയ്യേണ്ടുന്ന കര്‍മങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്നുമായിരുന്നു എന്നുമായിരുന്നു അവരുടെ വാദം. പിന്നീട് ഖുസാഅ, കിനാന തുടങ്ങിയ ചില ഗോത്രങ്ങളും, ഖുറൈശികളുമായി വിവാഹ ബന്ധത്തിലേര്‍പ്പെട്ടിരുന്ന ചില ഗോത്രങ്ങളും ഖുറൈശികളുടെ ചുവട് പിടിച്ചുകൊണ്ട് ദുല്‍ഹജ്ജ് ഒമ്പതിന് അറഫയില്‍ പോകാതെയായി.
എന്നാല്‍ ഈ നിലപാട് തെറ്റാണെന്നും അല്ലാഹുവിനു മുമ്പില്‍ എല്ലാവരും ഒരുപോലെയാണെന്നും അറഫയില്‍ പോയി നിര്‍ദിഷ്ട കര്‍മങ്ങള്‍ ചെയ്ത ശേഷമേ തിരിച്ചുപോരാന്‍ പാടുള്ളൂവെന്നും അല്ലാഹു ആജ്ഞാപിക്കുകയുണ്ടായി
Post Your Comments