ലണ്ടന്‍: ബ്രിട്ടനിലെ ‘ദ സണ്‍’ പത്രത്തില്‍ അച്ചടിച്ചുവന്ന മുസ്ലിംവിരുദ്ധ ലേഖനത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ തുറന്ന കത്ത്. ലേബര്‍ പാര്‍ട്ടി എം.പിയായ നാസ് ഷായുടെ നേതൃത്വത്തിലാണ് കത്ത് പത്രത്തിെന്റ എഡിറ്റര്‍ക്ക് സമര്‍പ്പിച്ചത്.
ലേബര്‍, കണ്‍സര്‍വേറ്റിവ്, ലിബറല്‍, ഡെമോക്രാറ്റിക്, ഗ്രീന്‍ പാര്‍ട്ടിയിലെ നേതാക്കളടക്കം കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇസ്ലാം ഒരു ‘അപ്രഖ്യാപിത ഭയത്തെ’ നിര്‍മിക്കുന്നുവെന്നും ഇത് ബ്രിട്ടനിലും യൂറോപ്പില്‍ ആകമാനവും കേന്ദ്രീകരിക്കുന്നുവെന്നും ‘ദ മുസ്ലിം പ്രോബ്ലം’ എന്ന പേരില്‍ പത്രത്തിെന്റ മുന്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ ട്രെവര്‍ കാവ്നാഗ് എഴുതിയ ലേഖനത്തില്‍ ആരോപിക്കുന്നു.
മുസ്ലിംകള് ഉണ്ടാക്കുന്ന പ്രശ്നത്തില്‍ നമുക്ക് എന്തു ചെയ്യാന്‍ കഴിയും എന്ന ചോദ്യത്തോടെയാണ് കാവ്നാഗ് തെന്റ ലേഖനം അവസാനിപ്പിക്കുന്നത്. നാസികളുടെ ഭാഷ ഉപയോഗിച്ച് ബ്രിട്ടനിലെ മുസ്ലിം സമൂഹത്തെ മുഴുവന്‍ അടച്ചാക്ഷേപിക്കുകയായിരുന്നുവെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇൗ പ്രതിഭാസത്തെ രാഷ്ട്രീയ തിരുത്തലുകളിലൂടെ അടിച്ചമര്‍ത്താന്‍ കഴിയുന്നുണ്ടെന്നും എഴുത്തുകാരന് വാദിക്കുന്നുണ്ട്. ഇതില്‍ പ്രതിഷേധിച്ച് 107 എം.പിമാരാണ് ‘ദ സണി’െന്റ എഡിറ്റര്‍ക്ക് കത്തെഴുതിയത്.
എന്നാല്‍, കത്തില്‍ ഒപ്പുവെച്ചിട്ടില്ലെങ്കിലും ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്ബിന് ഇതിെന്റ ഉള്ളടക്കത്തെ സ്വാഗതം ചെയ്തു. ഇസ്ലാമോഫോബിയ വളര്‍ത്താനും മുഴുവന്‍ ജനതക്കുംമേല് ദുഷ്പേര് വരുത്താനും ഇൗ ലേഖനം ഇടയാക്കുന്നുവെന്നും കോര്ബിന് പ്രതികരിച്ചു.
ജൂത-മുസ്ലിം സംഘടനകള്‍ ലേഖനത്തിനെതിരെ സംയുക്തമായി പ്രസ് െറഗുലേറ്ററിന് പരാതി നല്‍കിയിരുന്നു. ‘ദ മുസ്ലിം പ്രോബ്ലം’ എന്ന തലക്കെട്ടില്‍ ദേശീയ പത്രത്തില്‍ എഴുതിയ ലേഖനം അപകടകരമായ കീഴ്വഴക്കമാണ് സൃഷ്ടിക്കുകയെന്ന് ഇവര്‍ ആശങ്ക ഉന്നയിച്ചു.
Post Your Comments