Latest NewsNewsInternational

പ്രമുഖ പത്രത്തിലെ മു​സ്​​ലിം​വി​രു​ദ്ധ ലേ​ഖ​ന​ത്തിന് എതിര്‍പ്പുമായി നേ​താ​ക്ക​ളു​ടെ ക​ത്ത്

ല​ണ്ട​ന്‍: ബ്രി​ട്ട​നി​ലെ ‘ദ ​സ​ണ്‍’ പ​ത്ര​ത്തി​ല്‍ അ​ച്ച​ടി​ച്ചു​വ​ന്ന മു​സ്​​ലിം​വി​രു​ദ്ധ ലേ​ഖ​ന​ത്തി​നെ​തി​രെ രാ​ഷ്​​ട്രീ​യ പാ​ര്‍​ട്ടി നേ​താ​ക്ക​ളു​ടെ തു​റ​ന്ന ക​ത്ത്. ലേ​ബ​ര്‍ പാ​ര്‍​ട്ടി എം.​പി​യാ​യ നാ​സ്​ ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ക​ത്ത്​ പ​ത്ര​ത്തി​​െന്‍റ എ​ഡി​റ്റ​ര്‍​ക്ക്​ സ​മ​ര്‍​പ്പി​ച്ച​ത്.

ലേ​ബ​ര്‍, ക​ണ്‍​സ​ര്‍​വേ​റ്റി​വ്, ലി​ബ​റ​ല്‍, ഡെ​മോ​ക്രാ​റ്റി​ക്, ഗ്രീ​ന്‍ പാ​ര്‍​ട്ടി​യി​ലെ നേതാക്കളട​ക്കം ക​ത്തി​ല്‍ ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്. ഇ​സ്​​ലാം ഒ​രു ‘അ​പ്ര​ഖ്യാ​പി​ത ഭ​യ​ത്തെ’ നി​ര്‍​മി​ക്കു​ന്നു​വെ​ന്നും ഇ​ത് ബ്രി​ട്ട​നി​ലും യൂ​റോ​പ്പി​ല്‍ ആ​ക​മാ​ന​വും കേ​ന്ദ്രീ​ക​രി​ക്കു​ന്നു​വെ​ന്നും ‘ദ ​മു​സ്​​ലിം പ്രോ​ബ്ലം’ എ​ന്ന പേ​രി​ല്‍ പ​ത്രത്തി​​െന്‍റ മു​ന്‍ പൊ​ളി​റ്റി​ക്ക​ല്‍ എ​ഡി​റ്റ​ര്‍ ട്രെ​വ​ര്‍ കാ​വ്​​നാ​ഗ്​ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ല്‍ ആ​രോ​പി​ക്കു​ന്നു.

മു​സ്​​ലിം​ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന പ്ര​ശ്​​ന​ത്തി​ല്‍ ന​മു​ക്ക്​ എ​ന്തു ചെ​യ്യാ​ന്‍ ക​ഴി​യും എ​ന്ന ചോ​ദ്യ​ത്തോ​ടെ​യാ​ണ്​ കാ​വ്​​നാ​ഗ്​ ത​​െന്‍റ ലേ​ഖ​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. നാ​സി​ക​ളു​ടെ ഭാ​ഷ ഉ​പ​യോ​ഗി​ച്ച്‌​ ബ്രി​ട്ട​നി​ലെ മു​സ്​​ലിം സ​മൂ​ഹ​ത്തെ മു​ഴു​വ​ന്‍ അ​ട​ച്ചാ​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ഇ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഇൗ ​പ്ര​തി​ഭാ​സ​ത്തെ രാ​ഷ്​​ട്രീ​യ തി​രു​ത്ത​ലു​ക​ളി​ലൂ​ടെ അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ ക​ഴി​യു​ന്നുണ്ടെന്നും എ​ഴ​ു​ത്തു​കാ​ര​ന്‍ വാ​ദി​ക്കു​ന്നു​ണ്ട്. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌​ 107 എം.​പി​മാ​രാ​ണ്​ ‘ദ ​സ​ണി​’​െന്‍റ എ​ഡി​റ്റ​ര്‍​ക്ക്​ ക​ത്തെ​ഴു​തി​യ​ത്.

എ​ന്നാ​ല്‍, ക​ത്തി​ല്‍ ഒ​പ്പു​വെ​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ലേ​ബ​ര്‍ പാ​ര്‍​ട്ടി നേ​താ​വ്​ ജെ​റ​മി കോ​ര്‍​ബി​ന്‍ ഇ​തി​​െന്‍റ ഉ​ള്ള​ട​ക്ക​ത്തെ സ്വാ​ഗ​തം ചെ​യ്​​തു. ഇ​സ്​​ലാ​മോ​ഫോ​ബി​യ വ​ള​ര്‍​ത്താ​നും മു​ഴു​വ​ന്‍ ജ​ന​ത​ക്കും​മേ​ല്‍ ദു​ഷ്​​പേ​ര്​ വ​രു​ത്താ​നും ഇൗ ​ലേ​ഖ​നം ഇ​ട​യാ​ക്കു​ന്നു​വെ​ന്നും കോ​ര്‍​ബി​ന്‍​ പ്ര​തി​ക​രി​ച്ചു.

ജൂ​ത-​മു​സ്​​ലിം സം​ഘ​ട​ന​ക​ള്‍ ലേ​ഖ​ന​ത്തി​നെ​തി​രെ സം​യു​ക്​​ത​മാ​യി പ്ര​സ്​ ​െറ​ഗു​ലേ​റ്റ​റി​ന്​ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ‘ദ ​മു​സ്​​ലിം പ്രോ​ബ്ലം’ എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ ദേ​ശീ​യ പ​ത്ര​ത്തി​ല്‍ എ​ഴു​തി​യ ലേ​ഖ​നം അ​പ​ക​ട​ക​ര​മാ​യ കീ​ഴ്​​വ​ഴ​ക്ക​മാ​ണ്​ സൃ​ഷ്​​ടി​ക്കു​ക​യെ​ന്ന്​ ഇ​വ​ര്‍ ആ​ശ​ങ്ക ഉ​ന്ന​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button