ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണിന്റെ മാര്‍ക്കറ്റ് മൂല്യം 5.7 ബില്യണ്‍ ഡോളര്‍ കുറഞ്ഞതിനു കാരണം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ ട്വീറ്റുകളാണ് ആമോസാണിനു വിനായത്. നികുതി അടയ്ക്കുന്ന ചില്ലറ വില്‍പനക്കാര്‍ക്ക് ആമസോണ്‍ വിനയാണ് എന്നാണ് ട്രംപിന്റെ ഒരു ട്വീറ്റ്.
അമേരിക്കയിലുട നീളം ആളുകള്‍ക്ക് ജോലി നഷ്ടമാകുന്നതിനു കാരണം ആമോസാണ് എന്നു വേറെ ട്വീറ്റ്. ആമസോണ്‍,വാഷിങ്ടണ്‍ പോസ്റ്റ് എന്നിവയുടെ ഉടമയും കമ്പനിയുടെ സിഇഒയുമായ ജെഫ് ബെസോസിനേയും പ്രസിഡന്റ് ട്രംപ് പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ട്. ഈ ട്വീറ്റുകള്‍ ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണിന്റെ സ്റ്റോക്ക് മാര്‍ക്കറ്റ് മൂല്യത്തില്‍ നിന്ന് 5.7 ബില്ല്യന്‍ ഡോളറിന്റെ മൂല്യം നഷ്ടമായിയെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പല പരമ്പരാഗത റീട്ടെയിലര്‍മാരും സ്റ്റോറുകള്‍ അടയ്ക്കുന്നത് ആമസോണ്‍ കാരണമായെന്നു ട്രംപ് മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. ഇതേസമയം കമ്പനി രാജ്യത്തുടനീളമായി ആയിരക്കണക്കിന് വെയര്‍ ഹൗസ് ജീവനക്കാരെ ജോലിസ്ഥലത്ത് നിയമിച്ചു കൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷം മധ്യത്തോടെ 100,000 ഫുള്‍ ടൈം ജോലിക്കാരെ ചേര്‍ക്കാന്‍ ആമസോണ്‍ ലക്ഷ്യമിടുന്നു.
എന്നാല്‍ ആമസോണ്‍ ‘ഇന്റര്‍നെറ്റ് ടാക്‌സ്’ അടയ്ക്കുന്നില്ലെന്ന ട്വീറ്റിലൂടെ ട്രംപ് ഉദ്ദേശിച്ചതെന്ന വ്യക്തതയില്ല. വില്പന സംബന്ധിച്ച നികുതി, ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ തുടങ്ങിയ 45 സംസ്ഥാനങ്ങളില്‍ ആമസോണില്‍ നിന്നും സ്വീകരിക്കുന്നുണ്ടെന്ന് കൊളംബിയ വെബ് സൈറ്റിലൂടെ പറയുന്നു.
Post Your Comments