ചണ്ഡിഗഡ്: പീഡനത്തിനിരയായ പത്തുവയസ്സുകാരി പെണ്‍കുഞ്ഞിന് ജന്മം നല്കി. ചണ്ഡിഗഢിലെ സ്വകാര്യആശുപത്രിയില്‍ വച്ച് സിസേറിയനിലൂടെയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. താന്‍ ഗര്‍ഭിണിയാണെന്നോ കുഞ്ഞിനെ പ്രസവിക്കാന്‍ പോകുകയാണെന്നോ പെൺകുട്ടിക്ക് അറിവില്ലായിരുന്നു. വയറ്റില്‍ കല്ലുണ്ടെന്നും അതിനാല്‍ ശസ്ത്രക്രിയ നടത്തുകയാണെന്നുമാണ് കുട്ടിയെ ധരിപ്പിച്ചിരിക്കുന്നത്. അമ്മയുടെ സഹോദരന്റെ പീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്.
കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അമ്മയുടെ സഹോദരന്റെ പീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. കുഞ്ഞിനെ ദത്തുനല്‍കാന്‍ തയ്യാറാണെന്ന് പെണ്‍കുട്ടിയുടെ അച്ഛന് ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്.
Post Your Comments