തിരുവനന്തപുരം: സംസ്ഥാന കോണ്ഗ്രസ് നേതൃത്വത്തെ
വിമർശിച്ച മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ രംഗത്ത്. ആതിരപ്പള്ളി, കോവളം കൊട്ടാരം വിഷയങ്ങളിൽ കോണ്ഗ്രസ് സ്വീകരിച്ച മൃദുസമീപനത്തിനു എതിരെയാണ് സുധീരന്റെ വിമർശനം. കോവളം കൊട്ടാരം വിട്ടുനൽകൽ, ആതിരപ്പള്ളി വിഷയങ്ങളിൽ കോണ്ഗ്രസ് വേണ്ടത്ര പ്രതികരിച്ചില്ലെന്ന് സുധീരൻ കുറ്റപ്പെടുത്തി. പിണറായി സർക്കാർ ആരും ചോദിക്കാനില്ലെന്ന തരത്തിലാണ് മുന്നോട്ടുപോകുന്നത്.ഇത് അനുവദിക്കാനായി സാധിക്കുകയില്ല. സർക്കാരിന്റെ തെറ്റായ സമീപനങ്ങളെ ശക്തമായി കോണ്ഗ്രസ് എതിർക്കണമെന്ന് സുധീരൻ പറഞ്ഞു.
പി.ടി.തോമസ്, വി.ഡി.സതീശൻ എന്നിവർ മാത്രമാണ് പിണറായി സർക്കാരിന്റെ നടപടിക്കെതിരേ ശബ്ദമുയർത്തിയത്. എന്തുകൊണ്ടു മറ്റു നേതാക്കൾ വേണ്ടരീതിയിൽ പ്രതികരിച്ചില്ലെന്നു സുധീരൻ ചൂണ്ടികാട്ടി.
Post Your Comments