ഫേസബുക്ക് മുഖംമിനുക്കുന്നു. പുതിയ ശെെലിയുള്ള ഫേസ്ബുക്ക് ഏതാനും അഴ്ച്ചകൾ കഴിഞ്ഞാൽ അവതരിപ്പിക്കപ്പെടും. പുതിയ സിസെെൻ സംവാദങ്ങൾക്ക് സഹായകരമാകുന്ന വിധത്തിലാണ്. കാണാൻ കൂടുതൽ ഭംഗിയുണ്ടാകുമെന്നു ഫേസ്ബുക്ക് ഡിസൈൻ മാനേജർ ഷാലി ന്യുയൻ, ഡിസൈൻ ഡയറക്ടർ റിയാൻ ഫ്രെയ്റ്റാസും അറിയിച്ചു.
നേരത്തേ ഫേസ്ബുക്കിലെ അപ്ഡേഷനുകൾ സങ്കീര്‍ണമായിരുന്നു.ഇനി മുതൽ പുതിയ മാറ്റങ്ങള്‍ പെട്ടെന്ന് വായിക്കാനും കാര്യങ്ങൾ ഗ്രഹിക്കാനും അടുത്തതിലേക്ക് മാറാനും സഹായിക്കുന്ന രീതിയിൽ ആകുമെന്നാണ് ഇരുവരും ബ്ലോഗ് പോസ്റ്റിൽ പറയുന്നത്. സുഹൃത്തുക്കളിൽ ആരുടെ കമൻ്റുകൾക്കാണ് നേരിട്ട് മറുപടി പറയേണ്ടതെന്ന് കണ്ടെത്താൻ പുതിയ മാറ്റം കൂടുതൽ സഹായിക്കും. അടുത്തഘട്ടത്തിൽ വിവരങ്ങൾ ചേർക്കുന്നത് നവീകരിച്ച് പുതിയ മുഖവും അനുഭൂതിയും പകരാനാണ് ലക്ഷ്യം. കളർ കോൺട്രാസ്റ്റ് വർദ്ധിപ്പിച്ചും അക്ഷരങ്ങളുടെ ഫോണ്ടിൽ മാറ്റം വരുത്തിയും ഐക്കണുകൾ വലുപ്പം കൂട്ടിയും, കമൻ്റ്, ഷെയർ ബട്ടണുകളിൽ മാറ്റം വരുത്തിയുമാണ് പുതുമ കൊണ്ടുവരുന്നത്. പോസ്റ്റ് ചെയ്യുന്നവരുടെയും കമൻ്റ് ചെയ്യുന്നവരുടെയും സർക്കുലർ പ്രൊഫൈൽ പിക്ചർ കൂടി കാണാനുമാകും.
Post Your Comments