ഇഹ്റാം, മക്കയില്‍ പ്രവേശിക്കല്‍, അറഫയില്‍ നില്‍ക്കല്‍ തുടങ്ങിയവയ്ക്ക് വേണ്ടി പ്രത്യേക സുന്നത്ത് കുളികള്‍ ഉണ്ട്. ഇനി കുളിക്കാന്‍ കഴിയുന്നില്ലെങ്കില്‍ തയമ്മും ചെയ്യലും സുന്നത്തു തന്നെ. മക്കയില്‍ പ്രവേശിക്കുന്നത് ഇഹ്റാം ചെയ്തുകൊണ്ടല്ലെങ്കിലും കുളിസുന്നത്തുണ്ട്. ‘ദീത്വവാ’ എന്ന സ്ഥലത്തുവെച്ചാണ് കുളി പൂര്‍ത്തിയാക്കെണ്ടാത്. അറഫയില്‍ നില്‍ക്കുന്നതിന് അന്ന് ഉച്ചക്ക് ശേഷം (നമിറയില്‍ വെച്ചാകലാണ് കൂടുതല്‍ ശ്രേഷ്ഠം) കുളിക്കുന്നതും സുന്നത്താണ്.
മുസ്ദലിഫയില്‍ നില്‍ക്കുന്നതിനും അയ്യാമുത്തശ്‌രീഖിന്റെ ദിനങ്ങളിലെ കല്ലേറിനും കുളി സുന്നത്തുണ്ട്. കുളി കഴിഞ്ഞ് ഇഹ്‌റാമിന്റെ അല്‍പം മുമ്പായി ദേഹത്തിലും വസ്ത്രത്തിലും സുഗന്ധം ഉപയോഗിക്കുന്നതും സുന്നത്തില്‍പ്പെടും (എന്നാല്‍ സുഗന്ധം പുരട്ടിയ വസ്ത്രം ശരീരത്തില്‍ നിന്നും മാറ്റി വീണ്ടും ധരിച്ചാല്‍ ഫിദ്‌യ നിര്‍ബന്ധമാവും – തുഹ്‌ഫ). അത് സ്ഥൂലവസ്തുവാകുന്നതുകൊണ്ടോ ഇഹ്‌റാമിനു ശേഷവും ശേഷിക്കുന്നതുകൊണ്ടോ വിരോധമില്ല. ഇതിനൊക്കെ പുറമേ തല്‍ബിയതു ചൊല്ലലും സുന്നത്താണ്.
Post Your Comments