“പാകിസ്താനും ഇന്ത്യയും തമ്മിലുള്ള ബന്ധം സഹോദരങ്ങളെ പോലെയാണ്. അവര്‍ തമ്മില്‍ അടിയുണ്ടാക്കും. രണ്ടുപേരുടെയും ഭാഗത്ത് പ്രശ്നങ്ങള്‍ ഉണ്ടാകും എന്നാല്‍ അവര്‍ തമ്മില്‍ യുദ്ധം ചെയ്യേണ്ടാവരല്ല. അങ്ങനെ സംഭവിച്ചാല്‍ ഞങ്ങൾ പരസ്പരം പ്രാർത്ഥിക്കുന്നു, വിഷമിക്കുന്നു” ഇങ്ങനെയാണ് 16 വയസ്സുള്ള ദുബായിൽ താമസിക്കുന്ന 26 വയസ്സുകാരിയായ മോട്ടിയ ചാന്ദ്, ഇന്തോ-പാക് ബന്ധത്തെക്കുറിച്ച് വിവരിക്കുന്നത്.
വ്യത്യസ്ത ദേശങ്ങളിൽ നിന്നുള്ളവരുമായി യുഎഇയില്‍ ജീവിക്കുന്നത്, മറ്റേത് രാജ്യത്ത് ജീവിക്കുന്നതിനെക്കാളും വ്യത്യസ്തമാണ്. യുഎഇ ഒരു വ്യത്യസ്തമായ സ്ഥലമാണ് എല്ലാ ദേശീയതകളുമായും ഇടപെടാൻ ഞങ്ങള്‍ ബാധ്യസ്ഥരാണ്, അതിനപ്പുറം ഇത്രയധികം ഇന്ത്യൻ സുഹൃത്തുക്കളുമായി ബന്ധം സ്ഥാപിക്കാന്‍ യുഎഇ വഴിയൊരുക്കിയതായും മോട്ടിയ ചാന്ദ് പറയുന്നു. ഇന്ത്യക്കാര്‍ വളരെ മഹത്തായ രീതിയിൽ നിരവധി ഉത്സവങ്ങൾ ആഘോഷിക്കുന്നു. അതാണ് തങ്ങളെ വളരെ അധികം ആകര്‍ഷിച്ചതെന്നും മോട്ടിയ പറയുന്നു.
Post Your Comments