ശരീര ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചിലിന് മെഡിക്കലില്‍ പ്രൂരിറ്റസ് എന്നാണ് പറയുന്നത്. സ്‌കിന്‍ അലര്‍ജി, ചുണങ്ങ്, ഭക്ഷ്യവിഷബാധ, ലഹരി പദാര്‍ത്ഥങ്ങളിലൂടെ ഉണ്ടാകുന്ന അലര്‍ജി, കീടാണുക്കള്‍ എന്നിവയൊക്കെ കാരണം ചൊറിച്ചില്‍ ഉണ്ടാകാം.
മൃദുലമായ ചര്‍മത്തിലാണ് സാധാരണ ഇത്തരം ചൊറിച്ചില്‍ പെട്ടെന്ന് പിടിപ്പെടുന്നത്. അണുക്കള്‍ ചര്‍മത്തില്‍ കയറി പറ്റുകയും ഇത് ചര്‍മ രോഗത്തിന് ഇടയാക്കുകയും ചെയ്യുന്നു. ചൊറിച്ചില്‍ തുടങ്ങിയാല്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ വരെ ഉണ്ടാകാം. ഇത്തരം പ്രശ്‌നം പെട്ടെന്ന് മാറ്റിയില്ലെങ്കില്‍ പിന്നീട് നിങ്ങള്‍ക്ക് വലിയ പ്രശ്‌നമായി വരാം. ഇത് കര്‍ള്‍വീക്കത്തിനും, ഗാള്‍സ്റ്റോണിനും, പ്രമേഹത്തിനും, കിഡ്‌നി രോഗം എന്നിവയ്‌ക്കൊക്കെ ചൊറിച്ചില്‍ സാധ്യതയുണ്ടാക്കുന്നു. ചില വീട്ടുവൈദ്യങ്ങള്‍ കൊണ്ട് ചൊറിച്ചിൽ അകറ്റാനാകും.
ചൊറിച്ചിലിനുള്ള മികച്ച വീട്ടുവൈദ്യമാണ് വെളിച്ചെണ്ണ. ഇത് ചര്‍മത്തിനുണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് ആശ്വാസം പകരും. ചൊറിച്ചിലുള്ള ഭാഗത്ത് വെളിച്ചെണ്ണ പുരട്ടുക. എന്നിട്ട് ചൂടുവെള്ളത്തില്‍ കുളിക്കുക. ദിവസവും ഇങ്ങനെ ചെയ്താല്‍ ചൊറിച്ചിലിന് ഒരു ശമനമുണ്ടാകും.
ഒരിനം തുളസിയാണ് ബസില്‍. ഔഷധഗുണങ്ങളുള്ള ഇവ ചൊറിച്ചിലിനുള്ള നല്ല മരുന്നാണ്. ബസില്‍ ചെടിയുടെ ഇല പേസ്റ്റാക്കി പുരട്ടുക. ചര്‍മത്തില്‍ കയറി കൂടുന്ന അണുക്കളെയെല്ലാം ഇത് നശിപ്പിക്കും. ചൊറിച്ചിലിനുള്ള മികച്ച ഔഷധ മരുന്നാണ് വേപ്പ്. ഇത് ഫംഗസിനെയും അണുക്കളെയും കൊല്ലും. ചര്‍മത്തിന് തണുപ്പേക്കാനും സഹായിക്കും. വേപ്പിലയുടെ ഓയില്‍ ശരീരത്തില്‍ പുരട്ടാം
എള്ളെണ്ണയും നിങ്ങളുടെ ചൊറിച്ചില്‍ അകറ്റും. ത്വക്ക് രോഗങ്ങള്‍ക്ക് മികച്ച മരുന്നാണിത്. ചൊറിച്ചിലുള്ള ഭാഗത്ത് ഒയില്‍ ഉപയോഗിച്ച് മസാജ് ചെയ്യുക. ഒരു ആന്റി-സ്‌പെറ്റിക് ആണ് കര്‍പ്പൂരതുളസി. ഇത് അണുക്കളെ നശിപ്പിക്കാന്‍ സഹായിക്കും. കര്‍പ്പൂരതുളസിയുടെ ഇല പേസ്റ്റാക്കിയെടുത്ത് പുരട്ടാം. വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ചെറുനാരങ്ങ ചൊറിച്ചിലിന് ശമനമുണ്ടാക്കും. ചൊറിച്ചില്‍ മൂലമുണ്ടാകുന്ന വേദനകള്‍ക്ക് ആശ്വാസം പകരും. ചെറുനാരങ്ങ നീര് ചര്‍മത്തില്‍ പുരട്ടുക.
ബ്ക്ടീരിയകളെ നശിപ്പിക്കാനുള്ള മറ്റൊരു മാര്‍ഗമാണിത്. ചര്‍മത്തിലുണ്ടാകുന്ന രോഗങ്ങളെ മറ്റാനുള്ള നല്ല മരുന്നാണ് ഉലുവ. ഉലുവ പേസ്റ്റാക്കി എടുത്ത് അതിലേക്ക് അല്‍പം തൈരും ചേര്‍ക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് പുരട്ടുക. വരണ്ട ചര്‍മ്മത്തിലാണ് ഈ ചൊറിച്ചില്‍ കൂടുതല്‍ ഉണ്ടാകുന്നത്. ഇതിന് ബദാം ഓയില്‍ ഉപയോഗിക്കാം. ഇത് ചര്‍മത്തെ മൃദുവാക്കി മാറ്റാന്‍ സഹായിക്കും ആന്റി-സെപ്റ്റിക്കായി തേന്‍ പ്രവര്‍ത്തിക്കും. ബാക്ടീരിയകളെയും ഫംഗസിനെയും നശിപ്പിക്കും. തേനിന്റെ കൂടെ ചെറുനാരങ്ങ നീരും ഓലിവ് ഓയിലും ചേര്‍ക്കുക. ഇത് പുരട്ടാം.
കറ്റാര്‍ വാഴയുടെ പശ ചൊറിച്ചില്‍ അകറ്റുന്ന മറ്റൊരു ഉപാധിയാണ്. ഇത് ചര്‍മത്തില്‍ തണുപ്പ് നിലനിര്‍ത്തുന്നു. സൂര്യപ്രകാശം ഏറ്റുണ്ടാകുന്ന കുരുക്കളൊക്കെ മാറ്റും. ഇതുമൂലമുണ്ടാകുന്ന ചൊറിച്ചിലുകളും മാറ്റാം. ചര്‍മത്തില്‍ പിടിപ്പെടുന്ന മാലിന്യങ്ങളും കുരുക്കളും മാറ്റാന്‍ ഒലിവ് ഓയില്‍ സഹായിക്കും. ചൊറിച്ചില്‍ ഉള്ള ഭാഗത്ത് പുരട്ടുക.
Post Your Comments