കരുത്തൻ സ്കൂട്ടറുമായി ബെനെലി. ഹോണ്ട, യമഹ തുടങ്ങിയ കമ്പനികളുടെ സ്കൂട്ടറുകൾക്ക് ഭീക്ഷണിയായി കരുത്തനായ 250 സിസി സഫെറാനോ എന്ന സ്കൂട്ടറായിരിക്കും കമ്പനി ഇന്ത്യയിലെത്തിക്കുക എന്നാണ് റിപ്പോർട്ട്. ഇന്ത്യന്‍ നിരത്തില്‍ സഫെറാനോ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ഓട്ടോ വെബ്‌സൈറ്റുകളിൽ പുറത്ത് വന്നു കഴിഞ്ഞു.
249.7 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിനാണ് സഫെറാനോയെ നിരത്തുകളിൽ കറുത്തനാക്കുന്നത്. 7000 ആര്‍പിഎമ്മില്‍ 21 പിഎസ് പവറും 20.83 എന്‍എം ടോര്‍ക്കുമായിരിക്കും എൻജിൻ നൽകുക. ട്വിന്‍-പോഡ് ഹെഡ്‌ലൈറ്റ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, 12 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക്, വലിയ വിന്‍ഡ്‌സ്‌ക്രീന്‍, മുന്നില്‍ ഡ്യുവല്‍ ഡിസ്‌ക്ബ്രേക്ക്, പിന്നില്‍ സിംഗിള്‍ ഡിസ്‌ക് ബ്രേക്ക്, 14 ഇഞ്ച് അലോയി വീല്‍ ണ്ട് ഹെല്‍മെറ്റുകള്‍ ഉള്‍ക്കൊള്ളാവുന്ന സ്റ്റോറേജ് സ്‌പേസ് എന്നിവയാണ് സ്കൂട്ടറിന്റെ പ്രധാന സവിശേഷതകൾ.
2168 എംഎം നീളവും 796 എംഎം വീതിയും 1434 എംഎം ഉയരവും 1488 എംഎം വീല്‍ബേസും 103 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമുള്ള സ്‌കൂട്ടറിന് 155 കിലോഗ്രാമാണ് ആകെ ഭാരം. സൗത്ത്-ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ വിൽപ്പനയുള്ള സഫെറാനോ ഈ വര്‍ഷം അവസാനത്തോടെ ക ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കാം. പരമാവധി 2 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാവുന്ന സഫെറാനോക്ക് എതിരാളികളില്ലാത്തതിനാല്‍ കാര്യമായ വെല്ലുവിളി ബെനെലിക്ക് നേരിടേണ്ടി വരില്ല.
Post Your Comments