Uncategorized

ഇനിയെങ്കിലും നിര്‍ത്താറായില്ലേ ഈ അസഹിഷ്ണുത? അസൂയയ്ക്കും കൊതിക്കെറുവിനും മരുന്നില്ല; കെ.സുരേന്ദ്രന്‍

കാസര്‍കോട്: ഇനിയെങ്കിലും നിര്‍ത്താറായില്ലേ ഈ അസഹിഷ്ണുത, അസൂയക്കും കൊതിക്കെറുവിനും മരുന്നില്ല എന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ച് പാലക്കാട്ടെ കര്‍ണകിയമ്മന്‍ സ്‌കൂളില്‍ പതാക ഉയര്‍ത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്തിനെ അനുകൂലിച്ച് ഫെയ്‌സ്ബുക്കിലിട്ടക്കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ പറയുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

മോഹന്‍ജി ഭാഗവതിനോട് ദേശീയപതാക ഉയര്‍ത്താന്‍ പാടില്ലെന്ന് പറയുന്നവരെ ചരിത്രത്തില്‍ നിന്ന് ഒരു പാഠവും പഠിക്കാത്ത പന്പരവിഡ്ഡികളായേ കാണാന്‍ കഴിയുള്ളൂ. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും സ്പീക്കറും നിരവധി മുഖ്യമന്ത്രിമാരും ഏതാണ്ടെല്ലാ ഗവര്‍ണ്ണര്‍മാരും ഒന്നാന്തരം ആര്‍. എസ്. എസുകാരും അതില്‍ അഭിമാനിക്കുന്നവരുമാണ്. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നതും സര്‍വസൈന്യാധിപനായിരിക്കുന്നതും ആര്‍. എസ് എസുകാരല്ലേ? ഒരിക്കല്‍ മോദിജി കൊച്ചിയില്‍ വന്നപ്പോള്‍ ചടങ്ങു ബഹിഷ്‌കരിച്ച മേയറും മോദിയെ കണ്ടതിന്റെ പേരില്‍ മാപ്പു പറഞ്ഞ മന്ത്രിയുമുള്ള നാടാണ് കേരളം. ഇപ്പോള്‍ മോദിയോടൊപ്പം വേദി പങ്കിടാന്‍ കഴിയാത്തതിന്റെ വേവലാതിയാണ് പലര്‍ക്കും. ഒന്നു മനസ്സു വെച്ചിരുന്നെങ്കില്‍ രാജ്യത്തെ ഏത് ഔദ്യോഗികപദവിയും ലഭിക്കുമായിരുന്ന വ്യക്തിയാണ് മോഹന്‍ജി. ഇനിയെങ്കിലും നിര്‍ത്താറായില്ലേ ഈ അസഹിഷ്ണുത? അസൂയക്കും കൊതിക്കെറുവിനും മരുന്നില്ല. എന്നാല്‍ ഭരണകൂടത്തിന്റ ഇണ്ടാസ് കണ്ടാല്‍ മുട്ടടിക്കുന്ന ജനുസ്സല്ല ഇതെന്ന് ഇപ്പോള്‍ ബോധ്യമായില്ലേ?

shortlink

Post Your Comments


Back to top button