Latest NewsNewsIndia

ബിഹാറിലെ പ്രളയം; മരണം 50 കവിഞ്ഞു

പട്‌ന: ബിഹറിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 56 ആയി. 69.89 ലക്ഷം ജനങ്ങളെ പ്രളയം ബാധിച്ചുവെന്നു മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. 13 ജില്ലകളിലെ ജനങ്ങളെയാണ് പ്രളയം ബാധിച്ചത്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ വീണ്ടും വ്യോമനിരീക്ഷണം നടത്തി. ഇതു രണ്ടാം തവണയാണ് നിതീഷ് കുമാര്‍ വ്യോമനിരീക്ഷണം നടത്തി സ്ഥിതിഗതികള്‍ വിയിരുത്തുന്നത്. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത് അറാറിയ ജില്ലയെയാണെന്നു ദുരന്തനിവാരണ മാനേജ്‌മെന്റ് സ്‌പെഷല്‍ സെക്രട്ടറി അനിരുദ്ധ് കുമാര്‍ അറിയിച്ചു. ഇവിടെ മാത്രം 20 പേര്‍ മരിച്ചു.

പ്രളയബാധിതര്‍ക്ക് ആവശ്യമായ എല്ലാ സാഹയവും സര്‍ക്കാര്‍ നല്‍കുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നിതീഷ് കുമാര്‍ വ്യക്തമാക്കി. വടക്കന്‍ ബിഹാറിലെ നദികളെല്ലാം അപകടകരമായ രീതിയില്‍ നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്. ദേശീയ ദുരന്തനിവാരണ സേനയും വ്യോമസേന ഹെലികോപ്ടറുകളും സൈന്യവും വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറിനു പുറമേ, നാലു ദിവസങ്ങളായി കനത്ത മഴ തുടരുന്ന ബംഗാള്‍, അസം ഉള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും പ്രളയക്കെടുതിയിലാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിന്‍ ഗതാഗതം നിശ്ചലമായി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button