
അബുദാബി•യു.എ.ഇ കാലാവസ്ഥാ വ്യതിയാന പാരിസ്ഥിതിക മന്ത്രാലയം ഫിലിപൈന്‍സില്‍ നിന്നുള്ള ജീവനുള്ള പക്ഷികളുടെയും മുട്ട ഉള്‍പ്പടെയുള്ള പൗള്‍ട്രി ഉത്പന്നങ്ങളുടെയും ഇറക്കുമതി നിരോധിച്ചു. അവിയന്‍ ഇന്‍ഫ്ലുവന്‍സ ഫിലിപൈന്‍സില്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് നടപടി.
അലങ്കാര പക്ഷികള്‍, മുട്ടകള്‍, അവയുടെ താപത്താല്‍ സംസ്കരിക്കാത്ത അവശിഷ്ടങ്ങള്‍ എന്നിവയും നിരോധിച്ചതായി മൃഗാരോഗ്യ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. മജിദ് സുല്‍ത്താന്‍ അല്‍-ക്വസിമി പ്രസ്താവനയില്‍ അറിയിച്ചു.
കൂടാതെ, പംപംഗ പ്രവിശ്യയില്‍ നിന്നുള്ള കോഴിയിറച്ചി, താപ സംസ്കരണം നടത്താത്ത ഉത്പന്നങ്ങളും മുട്ടയും നിരോധിച്ചിട്ടുണ്ട്. അതേസമയം, താപത്താല്‍ സംസ്കരിച്ച പൗള്‍ട്രി ഉത്പന്നങ്ങളുടെയും പൗള്‍ട്രി വേസ്റ്റിന്റേയും ഇറക്കുമതി അനുവദിക്കും. അതുപോലെ, ജൂലൈ 3 ന് മുന്‍പുള്ള ഇറക്കുമതിയുടെ ബാക്കിയും അനുവദിക്കും.
Post Your Comments