KeralaLatest NewsIndiaNewsInternational

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

1.ലോകത്തിലെ ഏറ്റവും വലിയ അഗ്‌നിപർവത മേഖല ശാസ്ത്രജ്ഞൻമാർ കണ്ടെത്തി. അന്റാർട്ടിക്കയുടെ വിസ്തൃതമായ ഹിമപ്രതലത്തിനു രണ്ടു കിലോമീറ്റർ താഴെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

അന്റാർട്ടിക്ക മേഖലയിൽ 91 അഗ്‌നിപർവതങ്ങളാണ് എഡിൻബറ സർവകലാശാല ഗവേഷകർ ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. ഇതിന് മുമ്പ് കണ്ടെത്തിയ 47 എണ്ണം ഉൾപ്പെടെയാണ് പുതിയ കണ്ടെത്തല്‍. 100 മുതൽ 3850 മീറ്റർ വരെ ഉയരമുള്ളവയാണ് ഇതില്‍ കൂടുതലും. കനത്ത മഞ്ഞുപാളികളാൽ മൂടപ്പെട്ടിരിക്കുകയാണ്. അന്റാർട്ടിക്ക മേഖലയിലെ മഞ്ഞുരുകൽ അടക്കമുള്ള പ്രശ്നങ്ങൾ ഭൂമിക്കു തന്നെയും നിർണായകമാണ്.

2.കഴിഞ്ഞ നാലു ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും അസമില്‍ 15 പേര്‍ മരിച്ചു. സംസ്ഥാനത്തെ രണ്ട് ലക്ഷത്തോളം ആളുകളെ 6000 ഓളം ദുരിതാശ്വാസ ക്യാമ്പുകളിലായി താമസിപ്പിച്ചിരിക്കുകയാണ്.

അസമിലെ വെള്ളപ്പൊക്കത്തിലും പേമാരിയിലും ഞായറാഴ്ച മാത്രം പത്തുപേരാണ് മരിച്ചത്. കനത്ത മഴയെ തുടര്‍ന്ന് ബീഹാറിലെ അഞ്ച് ജില്ലകള്‍ വെള്ളത്തിനടയിലായിരുന്നു. ദുരന്ത നിവാരണ സേനയും കരസേനയുമാണ് ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. രണ്ട്‌ ലക്ഷം പേരെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി 320 ദുരന്ത നിവാരണ ഉദ്യോഗസ്ഥരെയാണ് കേന്ദ്രം ബീഹാറിലേക്ക് അയച്ചിരിക്കുന്നത്.

3.2018 നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ നിയമസഭകളലേക്കും, ലോക്സഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. 2018 നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ തിരഞ്ഞെടുപ്പിന്റെ പേരില്‍ വലിയ തുക രാജ്യത്തിന് ചിലവഴിക്കേണ്ടിവരുന്ന അവസ്ഥ ഉണ്ടാവില്ലെന്നും ചൂണ്ടിക്കാട്ടുന്നു. മധ്യപ്രദേശ്,ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് ഒരേ സമയത്ത് തെരഞ്ഞെടുപ്പ് നടക്കുക. എന്നാല്‍, ഈ അഭിപ്രായത്തോട് പ്രതിപക്ഷം മുഖം തിരിച്ച് നില്‍ക്കുകയാണ്.

4.ഭൗ​തി​ക​ശാ​സ്​​ത്രജ്ഞ​ൻ ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റൈ​ൻ ഭാ​ര്യ​ക്കും ര​ണ്ട് മ​ക്ക​ൾ​ക്കും എ​ഴു​തി​യ ക​ത്തു​ക​ൾ ലേ​ല​ത്തി​ൽ പോ​യ​ത് 21,492 ഡോ​ള​റി​ന്

ഭാ​ര്യ മി​ലേ​വ മാ​രി​ക്കു​മാ​യു​ള്ള വി​വാ​ഹ മോ​ച​ന​ത്തെ കു​റി​ച്ചും മ​ക്ക​ളാ​യ ഹാ​ൻ​സ്, എ​ഡ്വേ​ർ​ഡ് എ​ന്നി​വ​രു​ടെ വി​ദ്യാ​ഭ്യാ​സ​ത്തെ കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളു​മാ​ണ് ഐ​ൻ​സ്റ്റൈ​ൻ ക​ത്തി​ൽ പ​ങ്കു​വെ​ക്കു​ന്ന​ത്. 1919ൽ ​എ​ഴു​തി​യ ക​ത്തി​ന്‍റെ ഒ​രു​വ​ശ​ത്ത് ആ​ൽ​ബ​ർ​ട്ട് എ​ന്നും മ​റ്റേ ഭാ​ഗ​ത്ത് പ​പ്പ എ​ന്നു​മെ​ഴു​തി ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്. ഐ​ൻ​സ്റ്റൈ​ന്‍റെ കു​ടും​ബ ജീ​വി​ത​ത്തെ​ക്കു​റി​ച്ചും ശാ​സ്ത്ര​സം​ബ​ന്ധി​യാ​യ അ​റി​വി​നെ കു​റി​ച്ചും ക​ത്തി​ൽ നി​ന്ന് മ​ന​സി​ലാ​ക്കാ​മെ​ന്ന് അ​മേ​രി​ക്ക​യി​ലെ ആ​ർ​ആ​ർ ലേ​ല​ക്ക​മ്പ​നി പ​റ​ഞ്ഞു.

വാര്‍ത്തകള്‍ ചുരുക്കത്തില്‍

1.കനത്ത സുരക്ഷയുടെ നടുവില്‍ എഴുപത്തൊന്നാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് രാജ്യം ഒരുങ്ങി. നാളെ രാവിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും.

2.കുട്ടികളില്‍ ദേശസ്‌നേഹം ഉറപ്പാക്കാന്‍ സ്വാതന്ത്ര്യദിനത്തില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കണമെന്ന കേന്ദ്ര നിര്‍ദേശം തള്ളി ബംഗാള്‍

3.തൃശൂരിലെ ദളിത് യുവാവ് വിനായകന്‍ മരിച്ചത് അച്ഛന്‍ മര്‍ദിച്ചത് കൊണ്ടാകാമെന്ന് കുറ്റപ്പെടുത്തി പോലീസ്; പാവറട്ടി സ്റ്റേഷനില്‍ മര്‍ദനമേറ്റിട്ടില്ലെന്ന് പോലീസുകാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി

4.അതീവ സുരക്ഷയും കര്‍ശന നിരീക്ഷണവുമുള്ള നിയമസഭാ മന്ദിര വളപ്പിലും എം.എല്‍.എ ഹോസ്റ്റലിലും വന്‍ മോഷണം. മുപ്പതോളം വിലയേറിയ അഗ്നി ശമന ഉപകരണങ്ങളുടെ ഭാഗങ്ങളാണ് പല സമയത്തായി കവര്‍ച്ച ചെയ്തത്

5.അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയെ സിപിഐ എതിര്‍ക്കുന്നത് വിവരക്കേടു കൊണ്ടാണെന്ന് മന്ത്രി എം എം മണി. പദ്ധതി നടപ്പിലാക്കാന്‍ തന്നെയാണ് സിപിഐഎമ്മിന്റെയും കെഎസ്ഇബിയുടേയും തീരുമാനമെന്നും എംഎം മണി വ്യക്തമാക്കി.

6.സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ഉള്‍പ്പെടുത്താന്‍ പൗരന്മാരോട് ആശയങ്ങള്‍ ആരാഞ്ഞ പ്രധാനമന്ത്രി മോദിക്ക് ലഭിച്ചത് 8000 നിര്‍ദേശങ്ങള്‍.

7.സ്വാതന്ത്ര്യ സമരസേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ.മാധവന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമപുരസ്‌കാരത്തിന് കനയ്യകുമാര്‍ അര്‍ഹനായി. അരലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.

8.ബീഹാര്‍ സര്‍ക്കാര്‍ നഗര വികസനത്തിന് ലഭിച്ച 502 കോടി രൂപ സന്നദ്ധ സംഘടന രൂപീകരിച്ച് ബിജെപി നേതാക്കള്‍ തട്ടിയെടുത്തെന്ന ആരോപണവുമായി ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് രംഗത്ത്. സന്നദ്ധ സംഘടനയുമായി പല ബിജെപി നേതാക്കള്‍ക്കുമുള്ള ബന്ധമാണ് ലാലു ആയുധമാക്കിയിരിക്കുന്നത്.

9.ഉത്തർ പ്രദേശില്‍ പിഞ്ചുകുഞ്ഞുങ്ങൾ മരിച്ചതിനുപിന്നാലെ സംസ്ഥാന ബിജെപിയിൽ പൊട്ടിത്തെറി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ വകുപ്പ് ഒഴിയണമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ആവശ്യപ്പെട്ടു.

10.സ്ത്രീകൾക്കെതിരായ അതിക്രമത്തില്‍ ഉള്‍പ്പെടുന്ന പ്രതികള്‍ എത്ര ഉന്നതരായാലും അഴിക്കുള്ളിലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമകാലീന സംഭവങ്ങള്‍ നിരീക്ഷിച്ചാൽ ഇത് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button